Connect with us

Hi, what are you looking for?

NEWS

മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂളിന്റെ യുവ പ്രതിഭക്ക് നാസയിലെ ശാസ്ത്രജ്ഞന്റെ അഭിനന്ദനം

കോതമംഗലം: മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പൗലോസ് ജോർജാണ് നാസയിലെ ഗാബെ ഗ്രബിയെല്ലേ ജോർജിന്റെ അഭിനന്ദനത്തിന്
അർഹനായത്. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന ടെക് ഫെസ്റ്റ് ആയ തക്ഷക്-19 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെ ഗോ ഫോർ ഗുരു സംഘടിപ്പിച്ച ദേശീയ ബഹിരാകാശ ശാസ്ത്രമത്സരത്തിൽ
പങ്കെടുത്ത് വിജയിച്ചതിനെത്തുടർന്നാണ് നാസ സന്ദർശിക്കാൻ വിദ്യാർത്ഥിക്ക് അവസരം ലഭിച്ചത്. ഇതിനെ തുടർന്ന് ഫ്ളോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നൽകുന്ന  പതിനായിരം ഡോളറിന്റെ സ്കോളർഷിപ്പ് കഴിഞ്ഞ വർഷം മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂളിലെ പ്രതിഭയെ തേടിയെത്തിയിരുന്നു.

അമേരിക്കയിലെ കന്നഡി സ്പേസ് സെന്ററിലെ നാസ സന്ദർശിക്കാൻ കഴിയാത് അപൂർവ്വ
ഭാഗ്യമാണെന്നും സ്വപ്ന സമാനമായ അനുഭൂതിയാണെന്നും പൗലോസ് ജോർജ്ജ് വിശേഷിപ്പിച്ചു.  നാസയിൽ 2024 ൽ വിക്ഷേപണത്തിന് ഒരുങ്ങുന്ന എസ്എൽഎസ് നേരിൽ കണ്ടതിനെക്കുറിച്ച് വിദ്യാർത്ഥി വാചാലനായി. ശാസ്ത്രത്തിന്റെ കൗതുകങ്ങളും പ്രായോഗികതയും വിദ്യാർത്ഥികൾക്ക് എത്തിച്ചുകൊടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തിപ്പോരുന്ന സ്ഥാപനമാണ് മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ. ശാസ്ത്ര വിജ്ഞാനത്തിന്റെ അനന്തസാധ്യതകളിലേക്ക് കടന്നുചെല്ലാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന നിരവധി ശാസ്ത്ര പ്രദർശനങ്ങളും മത്സരങ്ങളും മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂളിന്റെ പാഠ്യപദ്ധതിയുടെ സവിശേഷതയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like