പോത്താനിക്കാട്: ബന്ധുവീട്ടിൽ നിന്നും 4 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല മോഷ്ടിച്ചയാൾ പിടിയിൽ. ഉടുമ്പന്നൂർ അമയപ്ര പുത്തൻപുരയിൽ സുബിൻ ഷാജി ( 30 ) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പൈങ്ങോട്ടൂർ ചാത്തമറ്റം കവല തുരത്തേൽ അപ്പുക്കുട്ടൻ്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഭാര്യ ചന്ദ്രമതിയുടെ മാലയാണ് കവർന്നത്. കഴിഞ്ഞ 6-ാം തീയതി മാലയുമായി പ്രതി കടന്നെങ്കിലും 12 നാണ് മാല നഷ്ടപ്പെട്ട വിവരം ചന്ദ്രമതി അറിയുന്നത്. ഉടൻ പോലീസിൽ പരാതി നൽകി.
മോഷ്ടിച്ച മാല പണയം വച്ച പണവുമായി മൂന്നാറിൽ കറങ്ങി ബൈക്കിൽ മടങ്ങി വരുന്ന വരവെ പൈങ്ങോട്ടൂർ ടൗണിൽ നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. പോലിസ് ഇൻസ്പെക്ടർ സി.കെ ബ്രിജുകുമാർ, എസ്.ഐമാരായ റോജി, സാബു, എസ്.സി.പി.ഒ. ലിജേഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. വാഴക്കുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 50000 രൂപയ്ക്ക് പണയം വച്ചിരുന്ന മാലയും വീണ്ടെടുത്തു.