Connect with us

Hi, what are you looking for?

NEWS

അയൽവാസിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

പോത്താനിക്കാട് : മദ്യ ലഹരിയിൽ അയൽവാസിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. കടവൂർ പുത്തനാമടത്തിൽ സതീശൻ ( 50 ) ആണ് പോത്താനിക്കാട് പോലീസിൻ്റെ പിടിയിലായത്. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ കടവൂർ വട്ടക്കുന്നേൽ ദേവസ്യ ( 69) യെ
തൊടുപുഴയിലെ സ്വകാര്യ
ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
മുൻ വൈരാഗ്യത്തെ തുടർന്ന് ബുധൻ രാത്രിയിൽ ദേവ്യസയുടെ വീട്ടിലെത്തി വാക്കുതർക്കത്തിലേർപ്പെടുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

You May Also Like

error: Content is protected !!