കോതമംഗലം: മാലിപ്പാറ ടാർ മിക്സിങ് പ്ലാന്റ് വിഷയവുമായി ബന്ധപ്പെട്ട് എംഎൽഎ പ്രദേശം സന്ദർശിച്ച് ജനങ്ങളുമായി വിഷയങ്ങൾ ചർച്ച ചെയ്തു.ഈ വിഷയത്തിൽ ജനങ്ങൾ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടറോട് അടിയന്തരമായി ചർച്ച നടത്തുന്നതിന് നിർദ്ദേശം കൊടുത്തു.അതുവരെ പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് തീരുമാനിച്ചു.
