Connect with us

Hi, what are you looking for?

NEWS

മലയിന്‍കീഴ് ഫാ.ജെ.ബി.എം.യു.പി. സ്‌കൂളില്‍ സ്റ്റാമ്പ് – നാണയം പുരാവസ്തു പ്രദര്‍ശനം

കോതമംഗലം: മലയിന്‍കീഴ് ഫാ.ജെ.ബി.എം.യു.പി. സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 76-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്റ്റാമ്പ് – നാണയം പുരാവസ്തു പ്രദര്‍ശനം നടത്തുന്നു. 9 മുതല്‍ 13 വരെയുള്ള തീയതികളില്‍ ജെ.ബി.എം. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ വൈകിട്ട് 5 വരെയാണ് പ്രദര്‍ശന പരിപാടി. 10000 ല്‍ പരം സ്റ്റാമ്പുകള്‍, 1618-ാം ആണ്ട് മുതലുള്ള നാണയങ്ങള്‍, പഴയകാല തലമുറയുടെ കൈമുതലായിരുന്ന വസ്തുക്കളുടെ അടയാളപ്പെടുത്തലുകള്‍ എന്നിവയെല്ലാം
ചേര്‍ന്നുള്ള ഒരു മെഗാ പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്. ജെ.ബി.എം. സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

 

You May Also Like

NEWS

കോതമംഗലം : നവംബർ 4 മുതൽ 11 വരെ കോതമംഗലത്തുൾപ്പെടെ 17 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കോതമംഗലത്തെത്തിയ എത്തിയ പ്രചാരണ ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കോതമംഗലം ടൗണിലൂടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

error: Content is protected !!