Connect with us

Hi, what are you looking for?

NEWS

ലണ്ടൻ സ്റ്റുഡന്റ്സ് സസ്റ്റയിനബിലിറ്റി കോൺഫറൻസിൽ ഒന്നാം സ്ഥാനം മലയാളി വിദ്യാർത്ഥിനിക്ക്

കോതമംഗലം: ആഗോള അക്കാദമിക്ക് കേന്ദ്രമായ  ലണ്ടൻ കിംഗ്സ് കോളജിൽ എം എസ് സി ഇന്റർനാഷനൽ ഡവലപ്മെന്റ് വിദ്യാർത്ഥിനിയായ പെരുമ്പാവൂർ മേതല പെരുവങ്ങൽ ദേവിക പ്രകാശിന്റെ പ്രബന്ധത്തിനാണ് ഒന്നാംസ്ഥാനം ലഭിച്ചത്.ലണ്ടനിലെ പത്ത് യൂണിവേഴ്സിറ്റികൾ ചേർന്നായിരുന്നു കോൺഫറൻസ് സംഘടിപ്പിച്ചത്.  ലണ്ടൻ ഇംപീരിയൽ കോളജിലാണ് കോൺഫറൻസ് നടന്നത്. പത്ത് യൂനിവേഴ്സിറ്റികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറു വിദ്യാർത്ഥികളാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്.

 

ലോകത്തെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച്ഗവേഷണപഠനത്തിനെത്തിയ വിദ്യാർത്ഥികളിൽ ഏറ്റവും മികവുള്ള പ്രബന്ധമവതരിപ്പിക്കാൻ ദേവിക പ്രകാശിന് കഴിഞ്ഞത് നമ്മുടെ രാജ്യത്തിനുംവിശേഷിച്ച് ലണ്ടനിലെമലയാളി സമൂഹത്തിനും അഭിമാനകരമായിമാറിയിരിക്കുകയാണ്.കോതമംഗലം നെല്ലിക്കുഴിയിലെ ഗ്രീൻവാലി പബ്ലിക് സ്കൂളിൽ പ്ലസ്റ്റുവരെപഠിച്ച ദേവികയുടെ ബിരുദ പഠനം കുട്ടിക്കാനം മരിയൻ കോളേജിലായിരുന്നു. തുടർന്ന് ഗവേഷണ പഠനത്തിനായിട്ടാണ്സെലക്ഷൻ ലഭിക്കാൻ കടമ്പകൾ ഏറെയുള്ള കിങ്ങ്സ് യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ വർഷം  പ്രവേശനം നേടിയത്.

 

അതിപ്പോൾ പ്രബന്ധാവതരണത്തിലെ ഒന്നാം സ്ഥാനക്കാരിയെന്നവലിയനേട്ടത്തിന് ഈ മലയാളിവിദ്യാർത്ഥിയെ അർഹയാക്കിയിരിക്കുന്നു.മാധ്യമം ദിനപത്രത്തിലൂടെ പ്രധാനലേഖകനായി വന്ന്പിന്നീട്റിപ്പോർട്ടർ ചാനലിൻ്റെ ആരംഭകാലത്ത്എക്സിക്കുട്ടീവ് എഡിറ്ററായി നിർണായകറോൾ വഹിച്ച പ്രമുഖമാധ്യമ പ്രവർത്തകനായ മേതല പെരുവങ്ങൽ പി കെ പ്രകാശിന്റെയും തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപിക ശൈലജയുടേയും മകളാണ് ദേവികയെന്ന മിടുക്കിക്കുട്ടി.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...