കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിലെ ബേസിക് സയൻസ് – ബയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വന്യ ജീവി വാരാഘോഷം സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. വനങ്ങളുടെയും, വന്യജീവികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും,വനവും വന്യജീവികളും തനതായ ആവാസവ്യവസ്ഥയിൽ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിലും, സമൂഹത്തിലും എത്തിക്കുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രിൻസിപ്പൽ പറഞ്ഞു.വകുപ്പ് മേധാവി മിന്നു ജോസ് അധ്യക്ഷത വഹിച്ചു.
എല്ലാ സസ്യജാലങ്ങളും,ജന്തുജാലങ്ങളും സംരക്ഷിക്കപ്പെടണമെന്നും അവയെ കാത്ത് സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കുമുണ്ടെന്നും മുഖ്യ പ്രഭാഷണം നടത്തിയ കോളേജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. സെൽവൻ എസ് പറഞ്ഞു. ക്വിസ്സ് , ചിത്രരചന, ഫോട്ടോഗ്രാഫി, ഡിജിറ്റൽ ആർട്ട് തുടങ്ങിയ മത്സരങ്ങളും നടന്നു. പരിപാടികൾക്ക് അദ്ധ്യാപകരായ ജോമോൾ പി ജി, ഡോ. രാഖി കെ. ആർ, വിഷ്ണുരാജ് പി ആർ,ശരത് ജി നായർ, റിന്റു വി ഷിബു, ഷെബി ബേബി എന്നിവർ നേതൃത്വം കൊടുത്തു
