Connect with us

Hi, what are you looking for?

NEWS

ഐ സി എസ് ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ എം എ ഇന്റർനാഷണൽ സ്കൂളിന് ദേശീയ തലത്തിൽ നാലാം സ്ഥാനം.

കോതമംഗലം : 2022 മാർച്ച്‌-ഏപ്രിൽ മാസങ്ങളിലായി നടന്ന ഐ സി എസ് ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ കുട്ടികൾ ദേശീയതലത്തിൽ നാലാം സ്ഥാനം നേടി. കുമാരി നയനാ ഷാജി മേക്കുന്നേൽ, മാസ്റ്റർ ജോഷ്ബീ ബിന്നി എന്നിവർ 99.2% നേടിയാണ് റാങ്ക് പങ്കിട്ടത്. കുമാരി ഹെലൻ എൽദോ 98.4% മാർക്കും കുമാരി മിഷേൽ മറിയം സിബു 98.2% മാർക്കും നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

43 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10 കുട്ടികൾ 95% മാർക്കിനു മുകളിലും 5 പേർ 90%മാർക്കിന്‌ മുകളിലും 16 കുട്ടികൾ 80%മാർക്കിന്‌ മുകളിലും നേടി. 38 കുട്ടികൾ ഡിസ്റ്റിങ്ക്ഷൻ കരസ്ഥമാക്കിയപ്പോൾ 5 പേർ ഫസ്റ്റ് ക്ലാസ്സ്‌ നേടി. ബയോളജിയിൽ 5 കുട്ടികൾ 100% മാർക്ക്‌ നേടിയപ്പോൾ കമ്പ്യൂട്ടർ സയൻസ്- 5, കെമിസ്ട്രി -4, മാത്തമാറ്റിക്സ്, ജോഗ്രാഫി- 2, ഹിസ്റ്ററി, ഫിസിക്സ്‌ -1 വീതം കുട്ടികൾ 100% മാർക്ക്‌ നേടി. വിജയികളെ സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർ അഭിനന്ദിച്ചു.

You May Also Like

CRIME

പെരുമ്പാവൂർ: ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാർ (22)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

NEWS

അജ്മാൻ:ആശ്രയം യു എ ഇ ഖൽബിലെ ഈദ് 2024 എന്ന പേരിൽ ഈദ് ആഘോഷ പരിപാടികൾ നടത്തി. അജ്‌മാൻ റിയൽ സെന്ററിൽ നടന്ന വർണ ശബളമായ ചടങ്ങിൽ ലോക കേരള സഭാ അംഗം...

NEWS

കോതമംഗലം: ആയക്കാട് മരോട്ടിച്ചോടിന് സമീപം മിനി എംസിഎഫിന്റെ പരിസരം മാലിന്യം വലിച്ചെറിഞ്ഞ് കൂമ്പാരമായിട്ടും നടപടിയെടുക്കുന്നില്ല. പിണ്ടിമന പഞ്ചായത്തിലെ ഹരിതകര്‍മസേന വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ സംഭരിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫിന്റെ പരിസരമാണ്...

NEWS

കോതമംഗലം: വാട്ടര്‍ അഥോറിറ്റിയുടെ പമ്പിംഗ് സുഗമമാക്കാന്‍ പെരിയാര്‍ വാലി കനാലിലൂടെ കൂടുതല്‍ വെള്ളം എത്തിക്കാന്‍ തീരുമാനം. കുറേ ദിവസങ്ങളായി വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം പമ്പിംഗ് പലപ്പോഴും മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. വേനല്‍ കടുത്തതോടെ...