കോതമംഗലം: മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ക്കായി മഴവില്ല് 2023 ടാലന്റ്‌ഷോ – യ്ക്ക് തിരിതെളിഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ മഴവില്ല് 2023 ടാലന്റ്‌ഷോ ഉദ്ഘാടനം ചെയ്തു. ഡീന്‍,സ്റ്റുഡന്റ് ആക്റ്റിവിറ്റീസ്-ഡോ. ആശാ മത്തായി, കള്‍ച്ചറല്‍ ഫോറം കോര്‍ഡിനേറ്റര്‍ ഡോ. അശ്വതി ബാലചന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടന യോഗത്തില്‍ പ്രസംഗിച്ചു. മത്സരങ്ങള്‍ എന്നതിലുപരി വിദ്യാര്‍ത്ഥികളുടെ കലാവാസനകളെ കണ്ടെത്തുന്നതിനും,ആവിഷ്‌കരിക്കുന്നതിനും വേണ്ടിയാണ്, മഴവില്ല് 2023-ന്റെ അരങ്ങ് ഒരുക്കിയിട്ടുള്ളത്. കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് 5 ദിവസളിലായാണ് (ഓഗസ്റ്റ് -9, 10, 11, 22, 23 ) വിവിധ കലാ അവതരണങ്ങള്‍ക്ക് അവസരം നല്‍കി മഴവില്ല് 2023 സംഘടിപ്പിക്കുന്നത്.
