Connect with us

Hi, what are you looking for?

CHUTTUVATTOM

സൗരോർജ പാനലുകൾ സ്ഥാപിച്ച് മാര്‍ അത്തനേഷ്യസ്‌ കോളേജ് അസോസിയേഷൻ

കോതമംഗലം: കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡ്‌ന്റെ സൗര പ്രൊജക്റ്റ്‌ന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചു. മാര്‍ അത്തനേഷ്യസ്‌ കോളജ്‌ അസോസിയേഷന് കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  സൗരോര്‍ജ ഉല്‍പാദനത്തിലൂടെ വൈദ്യുതി സ്വയംപര്യാപ്തമാകുകയാണ്. ഇതോടെ  സംസ്ഥാനത്ത് സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി സ്വയം പര്യാപ്തത നേടിയ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാകും കോതമംഗലം എം. എ. കോളേജ് അസോസിയേഷൻ.

എം. എ എന്‍ജിനീയറിങ്‌ കോളജിലും, എം. എ ആര്‍ട്സ്‌ കോളജിലും, എം. എ. ഇന്റർനാഷണൽ സ്കൂളിലും, അടിമാലി മാര്‍ ബസേലിയോസ്‌ കോളജിലുമാണ് പാനലുകള്‍ സ്ഥാപിച്ചത്.
ആകെ 390 കിലോ വാട്ട് സൗരോർജ വൈദ്യുതി ഇവിടെ ഉല്പാദിപ്പിക്കും. ഈ അധ്യയന വര്‍ഷം മുതൽ മാർ അത്തനേഷ്യസ് സ്ഥാപനങ്ങള്‍ക്ക്‌ ആവശ്യമായ വൈദ്യുതി മുഴുവന്‍ സൗരോര്‍ജത്തിലൂടെ കണ്ടെത്താനാകും. ഇതോടെ വര്‍ഷത്തില്‍ ലക്ഷക്കണക്കിന്
രൂപ വൈദ്യുതി ചാര്‍ജ്‌ ഇനത്തില്‍ കുറവു നേടാനാകും .പരിസ്ഥിതി സൗഹാര്‍ദ ക്യാംപസിനായി
മറ്റ്‌ ഒട്ടേറെ പ്രവര്‍ത്തനങ്ങളും മാർ അത്തനേഷ്യസ് നടത്തുന്നുണ്ട്‌.

സംസ്ഥാനത്തു വൈദ്യുതി സ്വയം പര്യാപ്തത നേടിയ ആദ്യ വിദ്യാഭ്യാസസ്ഥാപനങ്ങളാകും മാർ അത്തനേഷ്യസ് എന്ന് എം. എ. കോളേജ്‌ അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്‌ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!