കോതമംഗലം : എം. എ കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ ചരിത്ര വിഭാഗം അമൂല്യ വസ്തുക്കളുടെ പ്രദർശനം ഒരുക്കി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
നന്നങ്ങാടിയിൽ നിന്ന് ലഭിച്ച ബിസി 500 ലേതെന്ന് കരുതപ്പെടുന്ന പുരാതന മൺകുടംമുതൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ബ്രിട്ടീഷ് ഫാൻ വരെ അതിൽ ഉൾപ്പെടും.
നവീന ശിലായുഗ മനുഷ്യർ ഉപയോഗിച്ച കൽ ഉളി,മുഗൾ രാജഭരണകാലഘട്ടത്തിൽ കൈകൊണ്ട് ഉണ്ടാക്കിയ പ്രത്യേകതരം പേപ്പറിൽ പ്രകൃതിദത്ത മഷി ഉപയോഗിച്ച് അറബി, ഉർദു ഭാഷകളിൽ എഴുതിയ നൂറ്റാണ്ടുകൾ പഴക്കമുള്ള കയ്യെഴുത്ത് ഖുർആൻ,
താളിയോലയിൽ നാരായം ഉപയോഗിച്ച് എഴുതിയ പുരാതന രാമായണം, പ്രകൃതിദത്ത മഷി ഉപയോഗിച്ച് കല്ലച്ചിൽ പ്രിൻറ് ചെയ്ത ഇംഗ്ലീഷ്, സുറിയാനി ഭാഷകളിലുള്ള പുരാതന ബൈബിൾ, താളിയോലയിൽ എഴുതിയ നൂറ്റാണ്ടുകൾ പഴക്കമുള്ള വട്ടെഴുത്ത് , കോലെഴുത്ത്, ഗ്രന്ഥ ഭാഷ ,മലയാളം, തമിഴ് ഗ്രന്ഥങ്ങൾ
മൃഗത്തോലിൽ എഴുതിയ ബ്രിട്ടീഷ് ഡോക്കുമെന്റ്,
പൂഞ്ഞാർ രാജാവിന്റെ വെള്ളിയിൽ നിർമ്മിച്ച പുരാതന രാജദൂത് ബോക്സ്, മുഗൾ രാജാക്കന്മാരുടെ രാജദൂത് ബോക്സുകൾ പൂഞ്ഞാർ രാജാവിന്റെ എമ്പോസ് മുദ്ര, തിരുവിതാംകൂർ, കൊച്ചി, രാജഭരണ കാലഘട്ടത്തിലെയും ബ്രിട്ടീഷ് രാജഭരണ കാലഘട്ടത്തിലെയും സ്റ്റാമ്പ് പേപ്പറുകളും കരാറുകളും, ബ്രിട്ടീഷ് ഇന്ത്യയിലെ പത്രങ്ങളും, സ്വാതന്ത്ര്യസമര വാർത്തകളും, രാജഭരണ വാർത്തകളും, മട്ടാഞ്ചേരിയിലെ ജൂതന്മാരുമായി ബന്ധപ്പെട്ട പുരാതന രേഖകൾ ,ചെപ്പേടുകൾ കൊച്ചി രാജാവിന്റെ കത്ത്,
രാജഭരണ കാലഘട്ടത്തിലെ ജൻമിക്കരം നോട്ടീസ്,
ശ്രീചിത്തിര തിരുനാൾ മഹാരാജാവ് പുറത്തിറക്കിയ രാജകീയ ഗ്രന്ഥങ്ങൾ,
ബ്രിട്ടീഷ് സർക്കാരിന്റെ പുരാതന ഔദ്യോഗിക രേഖകൾ,
കൊച്ചി ദിവാൻ ഒപ്പിട്ടാ പുരാതന വസ്തു കൈമാറ്റ എഗ്രിമെന്റുകൾ,
ഇന്ത്യ പോർച്ചുഗീസ് സ്റ്റാമ്പ് പേപ്പറും കരാറുകളും,
നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്ലാമിക കയ്യെഴുത്ത് ഗ്രന്ഥങ്ങൾ,
ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ഒറിജിനൽ പത്രവാർത്തകൾ,
ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലെ ഇന്ത്യ ,പാകിസ്ഥാൻ, ശ്രീലങ്ക ,ടെലിഗ്രാം,ബ്രിട്ടീഷ് മാപ്പുകൾ,
തിരുവിതാംകൂർ കൊച്ചി രാജഭരണ കാലഘട്ടത്തിലെ പണപ്പെട്ടി ,ആധാര പെട്ടി,
ചെമ്പോല മാന്ത്രിക ഗ്രന്ഥം,രാജഭരണ കാലഘട്ടത്തിലെ പാഠപുസ്തകങ്ങൾ,ചെമ്പോല ജ്യോതിഷ ഗ്രന്ഥം,ബ്രിട്ടീഷ് രാജ മുദ്ര പതിപ്പിച്ച ഫലകം,വെള്ളിയിൽ നിർമ്മിച്ച പുരാതന കുർബാന പാത്രം,ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബ്രിട്ടീഷ് ഫാനുകൾ,1892 ലെ തയ്യൽ മെഷീൻ,തിരുവിതാംകൂർ നാണയങ്ങളായ ഒരു കാശ് ,നാലു കാശ് ,എട്ടു കാശ്, വെള്ളിച്ചക്രം, സ്വർണ്ണനാണയങ്ങൾ,
കൊച്ചി നാണയം പുത്തൻ,ബ്രിട്ടീഷ് ഇന്ത്യയിലെ അപൂർവങ്ങളായ നാണയങ്ങൾ,ഇന്ത്യയിലെ വിവിധതരം പഴയ കറൻസികൾനോട്ടുകൾ,വിദേശ കറൻസികൾ,വത്തിക്കാൻ നാണയങ്ങൾ,ബ്രിട്ടീഷ് ഇന്ത്യയിലെ മെഡലുകൾ,
വിദേശരാജ്യങ്ങളിലെ നാണയങ്ങൾ,ഇന്ത്യാഗവൺമെൻറ് പുറത്തിറക്കിയ സ്മാരക നാണയങ്ങളായ 50 രൂപ നാണയം,75 രൂപ നാണയം ,100രൂപ നാണയം,250,500,1000 രൂപയുടെ നാണയങ്ങൾ,അമേരിക്കയുടെ ഇതുവരെ പ്രസിഡൻറ് ആയിട്ടുള്ള ഒന്നു മുതൽ 35 വരെയുള്ള അമേരിക്കൻ പ്രസിഡണ്ട് മാരുടെ പേരിലുള്ള 1 ഡോളർ, സ്പെഷ്യൽ നാണയങ്ങൾ ഉൾപ്പെടെ 100 കണക്കിന് ചരിത്രവസ്തുക്കളാണ് എം. എ കോളേജിൽ തൊടുപുഴ ട്രാവൻകൂർ കൊച്ചിൻ ഹെറിറ്റേജ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.