കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിലെ എം കോം മാർക്കറ്റിംഗ് & ഇന്റർനാഷണൽ ബിസ്സിനെസ്സ് വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഖാദി വസ്ത്ര പ്രചാരണത്തിന്റെ ഭാഗമായി ഖാദി വസ്ത്രം ധരിച്ചെത്തി.മുൻ വർഷങ്ങളിലേതുപോലെ ആഴ്ചയിൽ ഒരു ദിനം ഖാദി എന്ന ആശയം ഈ വർഷവും തുടരുകയായിരുന്നു.
ഒരു പതിറ്റാണ്ടായി തുടർന്നുകൊണ്ടിരിക്കുന്ന ഈ ആശയത്തിൻ്റെ ഉത്ഭവം 2014 വർഷം പഠിച്ചിറങ്ങിയ ബാച്ചിലെ വിദ്യാർത്ഥികളിൽ നിന്നുമാണ്. നിറ രൂപ വൈവിധ്യത്തിന് അതിതമായ് ആൺ -പെൺ വ്യത്യാസമില്ലാതെ ഒരു പോലെയുള്ള വസ്ത്രങ്ങൾ ധരിച്ചാണ് വിദ്യാർത്ഥികൾ കോളേജിൽ എത്തിയത്.സ്റ്റുഡൻ്റ് കോർഡിനേറ്റർ ദേവിക ശ്രീകുമാർ, അബിന ബഷീർ, വകുപ്പ് മേധാവി ശാരി സദാശിവൻ, ഗോപിക സുകൂ തുടങ്ങിയവർ നേതൃത്വം നൽകി.
കൈത്തറി വ്യവസായത്തിനും, ജീവനക്കാർക്കും ഒരു കൈത്താങ്ങ് ആകുവാൻ വേണ്ടിയാണ് എം കോം എം ഐ ബി വിഭാഗം ഈ പദ്ധതി പിന്തുടരുന്നത്.
കേന്ദ്ര സർക്കാരിൻ്റെ “ഖാദി ഫോർ നേഷൻ , ഖാദി ഫോർ ഫാഷൻ ” എന്ന പദ്ധതിയും വിദ്യാർത്ഥികൾ ഇതിലൂടെ പ്രോത്സാഹിപ്പിക്കുന്നു
