കോതമംഗലം: എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ നടന്ന 40- മത് എം. ജി. യൂണിവേഴ്‌സിറ്റി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ജേതാക്കളായി.ഒമ്പതാം തവണയാണ് എം. എ. കോളേജ് ഈ നേട്ടം കൈവരിക്കുന്നത്.മൂവാറ്റുപുഴ നിര്‍മ്മല കോളേജ്, എസ്.എച്ച് കോളേജ് തേവര, മഹാരാജാസ് കോളേജ് എറണാകുളം എന്നീ കരുത്തരായ ടീമുകള്‍ ഉള്‍പ്പെടുന്ന സെമി ലീഗ് മത്സരത്തിലാണ് എം. എ. യുടെ ഈ തിളക്കമാര്‍ന്ന നേട്ടം. ടൂര്‍ണമെന്റില്‍ എം. എ. കോളേജ് 11 ഗോളുകള്‍ നേടുകയും,1 ഗോള്‍ വഴങ്ങുകയും ചെയ്തു. എം. എ. കോളേജ് കായിക വിഭാഗം മേധാവി പ്രൊഫ. ഹാരി ബെന്നിയാണ് മുഖ്യ പരിശീലകന്‍. മുഹമ്മദ് റിയാസ് സഹ പരിശീലകനും. യൂണിവേഴ്‌സിറ്റി ജേതാക്കളായ ടീം അംഗങ്ങളെയും, പരിശീലകരേയും കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍, അധ്യാപക- അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അഭിനന്ദിച്ചു.
