Connect with us

Hi, what are you looking for?

NEWS

എം.എ.എഞ്ചിനീയറിംഗ് കോളേജിന് ഐ ട്രിപ്പിൾ ഇ എഷ്യ – പസഫിക് റീജിയൺ റോബോട്ടിക് മത്സരത്തിൽ രണ്ടാം സ്ഥാനം

കോതമംഗലം : ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (ഐ ട്രിപ്പിൾ ഇ) എഷ്യ – പസഫിക് റീജിയൺ 10, ബാങ്കോക്കിൽ നടത്തപ്പെട്ട റോബോട്ടിക് മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികളായ മുഹമ്മദ് സെയിൻ, വിഷ്‌ണുരാജ് അനിൽകുമാർ ഇവരുടെ ഉപദേശകനും എം. എ. എഞ്ചി. കോളേജ് പ്രിൻസിപ്പലുമായ ഡോ. ബോസ് മാത്യൂ ജോസും അടങ്ങിയ ‘ലാറ്റെൻസി സീറോ’ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ജപ്പാൻ, ന്യൂസിലണ്ട്, സൗ ത്ത് കൊറിയ, ഇൻഡ്യ, ബംഗ്ലാദേശ്, മലേഷ്യ, തായ്ലൻഡ് ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 515 ചാപ്റ്ററുകളിലെ വിദ്യാർത്ഥികൾ ‘റോബോട്ടുകൾ കാലാവസ്ഥ വ്യതിയാനത്തിന് ‘ എന്ന വിഷയത്തിൽ വിവിധ തരം ആശയങ്ങൾ ഓൺലൈനിലൂടെ അവതരിപ്പിച്ചതിൽ നിന്ന് അവസാന റൗണ്ടിലേക്കുള്ള 7 ടീമിനെ കണ്ടെത്തുക ആയിരുന്നു. വികസിപ്പിച്ചെടുത്ത വിവിധ തരത്തിലുള്ള റോബോട്ടുകളെ കുറിച്ചുള്ള അവതരണവും പ്രവർത്തന രീതികളും വിദഗ്ദ്ധ സമിതിയുടെ മുന്നിൽ വിദ്യാർത്ഥികൾ ഈ മാസം 9, 10 തീയതികളിൽ ബാങ്കോക്കിലെ ചുലലോങ്കോൺ യൂണിവേഴ്സിറ്റിയിൽ വച്ചു അവതരിപ്പിച്ചു.
ബംഗ്ലാദേശ് യൂണിവേഴ്സിറ്റി ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ‘ടീം ഹോകൈ’ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനം മലേഷ്യയിലെ കർട്ടൻ യൂണിവേഴ്സിറ്റിയിലെ ‘ടീം വാലീ’ യും കരസ്ഥമാക്കി. തായ്ലൻഡ് സെക്ഷൻ ചെയർ ഡോ. തവിടു മനീവൻ, ഏഷ്യ – പസഫിക് റീജിയൺ വൈസ് ചെയർ ഡോ. സിയ അഹമ്മദ് എന്നിവർ ചേർന്ന് വിജയികൾക്ക് അവാർഡ് നൽകി.

You May Also Like