Connect with us

Hi, what are you looking for?

CHUTTUVATTOM

എം എ കോളേജിൽ നോബേൽ ലോറേറ്റ് അന്തർദേശീയ ഓൺലൈൻ പ്രഭാഷണ പരമ്പര ഓഗസ്റ്റ് 11ന്

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രസതന്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നോബേൽ പുരസ്‌കാര ജേതാക്കളുടെ ഓൺലൈൻ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു . കോവിഡ് ക്കാല ലോക്ക്ഡൗണിൽ വിദ്യാർത്ഥികളിലും അധ്യാപകരിലും ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനു വേണ്ടിയാണ് രസതന്ത്രത്തിലെ അതിനൂതന കണ്ടുപിടിത്തങ്ങൾ പരിചയപ്പെടുത്തുന്ന ഈ അന്തർ ദേശീയ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. ആദ്യ ഓൺലൈൻ പ്രഭാഷണം ഓഗസ്റ്റ് 11 ന് വൈകിട്ട് 6.30ന്, 2017-ലെ രസതന്ത്ര നോബേൽ പുരസ്കാര ജേതാവായ പ്രൊഫ.ജൊച്ചിം ഫ്രാങ്ക് (കൊളംബിയ യൂണിവേഴ്സിറ്റി, ന്യൂയോർക്ക്) നടത്തുന്നു. അദേഹത്തിൻ്റെ മുഖ്യ കണ്ടുപിടിത്തമായ ‘ക്രയോ ഇലക്ട്രോൺ മൈക്രോസ് കോപ്പി ഓഫ് ബയോളജിക്കൽ മോളിക്കുൾസ്’ എന്ന വിഷയത്തിലാണ് പ്രഭാഷണം. ഈ അന്തർദേശീയ പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കുന്നതിനും വിശദ വിവരങ്ങൾക്കും 94478 16609, 9495997447 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.

 

You May Also Like