Connect with us

Hi, what are you looking for?

NEWS

എം. എ.കോളേജിൽ സിന്തറ്റിക് ട്രാക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് കായിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

കോതമംഗലം :നിരവധി കായിക പ്രതിഭകളെ വാർത്തെടുത്തു രാജ്യത്തിനു തന്നെ സംഭാവന നൽകിയിട്ടുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സിന്തറ്റിക് ട്രാക്ക് വേണമെന്നാവശ്യപ്പെട്ട് കായിക, വ്യവസായ, യുവജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഇ. പി. ജയരാജന് എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ നിവേദനം നൽകി . കേരളത്തിന്റെ കായിക തലസ്ഥാനം എന്ന പേരിലാണ് കോതമംഗലം അറിയപ്പെടുന്നത്. അങ്ങനെയുള്ള കോതമംഗലത്തു കായിക പ്രതിഭകളുടെ പരിശീലനത്തിന് നല്ലൊരു സിന്തറ്റിക് ട്രാക്കിന്റെ ആവശ്യം ഏറുകയാണ്.

ദേശീയ തലത്തിൽ കായിക മേഖലയിൽ മികവ് പുലർത്തുന്ന മാർ ബേസിൽ സ്കൂൾ, സെന്റ്. ജോർജ് സ്കൂൾ, മാതിരപ്പിള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവ എം. എ. കോളേജിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്. നല്ലൊരു സിന്തറ്റിക് ട്രാക്ക് കോളേജിന് അനുവദിച്ചാൽ ഈ സ്കൂളിലെ കായിക വിദ്യാർത്ഥികൾക്കുൾപ്പെടെ ഇവിടെ പരിശീലനം നടത്തുവാൻ സാധിക്കും. ഒളിമ്പ്യൻ അനിൽഡാ തോമസ്, ടി. ഗോപി അടക്കം 25ലേറെ അന്താരാഷ്ട്ര കായിക താരങ്ങളാണ് മാർ അത്തനേഷ്യസ് കോളേജിലെ കായിക പരിശീലന കളരിയിൽ നിന്ന് പിറവി കൊണ്ടിട്ടുള്ളത്.

You May Also Like

NEWS

കോതമംഗലം: ന്യൂയോർക്ക് ആസ്ഥാനമായ അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനീയേഴ്‌സിന്റെ (എഎസ്എംഇ) ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര തലത്തിൽ നടത്തിയ മത്സരത്തിൽ എം. എ എഞ്ചിനീയറിങ് കോളേജിന് ആഗോള അംഗീകാരം.സമുദ്രാന്തർഭാഗത്തെ മാലിന്യ ശുചീകരണത്തിനായുള്ള സ്വയംപ്രവർത്തന ശേഷിയുള്ള...

NEWS

പെരുമ്പാവൂര്‍: എക്‌സൈസ് സംഘം പെരുമ്പാവൂര്‍ മേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും പിടികൂടി. ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവിനോട് അനുബന്ധിച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തില്‍ എറണാകുളം...

NEWS

കോതമംഗലം : യുഡിഎഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോട്ടപ്പടി മണ്ഡലം യു ഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  റോഡ് ഷോയും പൊതു സമ്മേളനവും നടത്തി. പൊതുസമ്മേളനത്തിൽ യു. ഡി. എഫ്....

NEWS

തടത്തിക്കവല :എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത്...