Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരത്തിന് വിസ്മയമായി എം.എ.സിയുടെ സൈക്കിൾ റാലി.

കോതമംഗലം : “ഭൂമി സംരക്ഷിക്കൂ  ആരോഗ്യത്തോടുകൂടിയിരിക്കൂ, സൈക്കിൾ ഉപയോഗിക്കൂ ”  എന്ന മുദ്രാവാക്യവുമായി മാർ അത്തനേഷ്യസ്‌ കോളേജ് സംഘടിപ്പിച്ച നൂറു കണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലി ജനശ്രദ്ധ നേടി. ജനുവരി 3ന് കോതമംഗലം എം. എ. കോളേജ് സ്പോർട്സ് ഗ്രൗണ്ടിൽ വച്ചു കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. തുടർന്ന് കോതമംഗലം ട്രാഫിക് SI ബേബി പോൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

പ്രോഗ്രാം കോഡിനേറ്റർ ഡോ.എം. എസ് . വിജയകുമാരി, കൺവീനർ ഡോ. ഡയാന ആൻ ഐസക്, പി ടി. എ. പ്ര സിഡന്റ് ഡോ. എ. ബി. വിൻസെന്റ്, അധ്യാപകരായ സുധ. വി, ശാരി സദാശിവൻ, ഷീബ സ്റ്റീഫൻ തുടങ്ങിയവരുടെ നേത്രുത്വത്തിൽ റാലി മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച് കോതമംഗലം നഗരം ചുറ്റി കോളേജ് ഗ്രൗണ്ടിൽ സമാപിച്ചു.

കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജിൽ 2020 ജനുവരി 7 മുതൽ 10 വരെ മാർ അത്തനേഷ്യസ് കോളേജും കോളേജ് അസോസിയേഷനും സംയുക്തമായി  എം.പി വറുഗീസ് പ്രഭാഷണ പരമ്പര (അന്തർദ്ദേശീയ സമ്മേ ളനം) സംഘടിപ്പിക്കുന്നു. ഇതിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 8 വിദേശ ശാസ്ത്രജ്ഞർ ഉൾപ്പെടെ 22 പ്രമുഖർ പങ്കെടുക്കും. ജനുവരി 6,7 തീയതികളിലായി നൂതന പഠന മേഖലയായ സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റാ അനലൈസിങ്ങ് വർക്ക്ഷോപ്പിനും എം.എ കോളേജ് വേദിയാവുന്നു.
ഇവയുടെ പ്രചരണാർത്ഥമാണ് സൈക്കിൾ റാലി .

സാങ്കേതിക വിദ്യയിലും വികസന പ്രവർത്തനങ്ങളിലും നാം പുരോഗമിക്കുമ്പോഴും വെല്ലുവിളിയാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ നിരവധി ചർച്ചകൾ നടക്കുന്ന ഇക്കാലത്ത്  ടൂവീലറുകളും ഫോർ വീലറുകളും ഒഴിവാക്കി സൈക്കിൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു മാർ അത്തനേഷ്യസ് കോളേജിന്റെ സൈക്കിൾ റാലി.കാനഡ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ പലതും പരിസ്ഥിതി സൗഹാർദ്ദത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും ഭാഗമായി സൈക്കിൾ ശീലമാക്കുന്നു. ഇത്തരം മാറ്റത്തിന്റെ അനിവാര്യത ഓർമ്മ പെടുത്തുന്നതായി സൈക്കിൾ റാലി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like