Connect with us

Hi, what are you looking for?

NEWS

ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കാതെ യാത്രക്കാർ ; നിയമക്കുരുക്കിൽ കുടുങ്ങി പെരുവഴിയിലായി സ്വകാര്യ ബസുകൾ

കോതമംഗലം : നാലാംഘട്ട ലോക്ഡൗണിന്റെ ഭാഗമായി പുതിയ നിർദേശങ്ങളും ഇളവുകളും സംസ്ഥാന സർക്കാർ പുറത്തുവിട്ടിരുന്നു. അതിന്റെ ഭാഗമായി ജില്ലയ്ക്കുള്ളിൽ ബസ് സർവീസ് തുടങ്ങുകയും ചെയ്‌തു. കൂടിയ നിരക്കിലാണ് ബസുകൾ സർവീസ് നടത്തുന്നത്. ആദ്യ ദിനങ്ങളിൽ യാത്രക്കാരുടെ എണ്ണം ശുഷ്കമായിരുന്നു. വളരെക്കുറച്ചു ബസുകൾ മാത്രമായിരുന്നു കോതമംഗലം മേഖലയിൽ സർവീസ് ആരംഭിച്ചതും. ഇന്നലെ മുതൽ യാത്രക്കരുടെ എണ്ണത്തിലും , ബസുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുകയും ചെയ്‌തു.

ഇന്ന് ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ അടിസ്ഥാനത്തിൽ നേര്യമംഗലം കോതമംഗലം മുവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനെതിരെ അധികാരികൾ നടപടികൾ എടുക്കുകയും ചെയ്‌തു. ബസിന്റെ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ മാത്രമേ കയറ്റുവാൻ അനുമതിയുള്ളു. പക്ഷേ വഴിയോരങ്ങളിലും കവലകളിലും ബസ് കാത്തുനിൽക്കുന്നവർ ബസ് ജീവനക്കാരുടെ നിർദ്ദേശം പാലിക്കാതെ പലപ്പോളും ബസിൽ കയറുന്ന കാഴ്ചയാണുള്ളത്. അതേസമയം സാമൂഹിക അകലം പാലിച്ചു സർവീസ് നടത്തുന്ന ബസ് കൂടുതൽ യാത്രക്കാരെ കയറ്റുവാൻ സാധിക്കാത്തതുകൊണ്ട് സ്റ്റോപ്പിൽ നിർത്താതെ പോയാൽ, നാട്ടുകാർ അധികാരികളെ വിവരം അറിയിക്കുകയും നടപടികൾ എടുപ്പിക്കുന്നതും പതിവായിരിക്കുകയാണെന്ന് ബസ് ജീവനക്കാർ പരാതിപ്പെടുന്നു.

സാമൂഹിക അകലം പാലിച്ചു യാത്രചെയ്യേണ്ടത് തങ്ങളുടെ കൂടി ഉത്തരവാദമാണെന്നുള്ള കാര്യം യാത്രക്കാർ പലപ്പോളും വിസ്മരിച്ചു പോകുകയാണ്. രണ്ട് മാസം ഓടാതെ കിടന്ന് ലക്ഷക്കണക്കിന് രൂപയുടെ മെയ്‌ന്റൻസും നടത്തി സർവീസ് ആരംഭിച്ചപ്പോൾ ഉണ്ടാകുന്ന ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ അധികാരികൾ കൂടി പരിഗണിക്കണം എന്നാണ് ജീവനക്കാരുടെ അഭ്യർത്ഥന.

You May Also Like