Connect with us

Hi, what are you looking for?

NEWS

വേട്ടാമ്പാറയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിന് മുമ്പില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നാട്ടുകാരുടെ പ്രതിഷേധം

കോതമംഗലം: പിണ്ടിമന വേട്ടാമ്പാറയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിന് മുമ്പില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ (വ്യാഴാഴ്ച) പ്ലാന്റിലേക്ക്  ടാറുമായി ടാങ്കര്‍ ലോറി എത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.പ്ലാന്റിലേക്ക് ലോറിയെ കടത്തിവിടാതെ തടഞ്ഞ് തിരിച്ചയക്കുകയായിയിരുന്നു. ഏറെ നേരം നീണ്ട് നിന്ന വാക് വാദങ്ങൾക്കൊടുവിൽ പോലിസും സ്ഥലത്തെത്തിയിരുന്നു. സംഭവം സംഘർഷത്തിൻ്റെ വക്കോളമെത്തി. ഒടുവിൽ ടാങ്കർ തിരിച്ചയക്കുകയായിരുന്നു.

ബുധനാഴ്ച പ്ലാന്റില്‍ നിന്ന് ടാർ മിക്സുമായി പുറത്തേക്ക് വന്ന ലോറികള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.ചര്‍ച്ചയിലൂടെ ധാരണയിലെത്തിയശേഷമെ ഇനി പ്ലാന്റ് പ്രവര്‍ത്തിപ്പിക്കു എന്ന പോലിസിന്റെ ഉറപ്പിലാണ് മണിക്കൂറുകള്‍ക്ക് ശേഷം വാഹനങ്ങള്‍ കടത്തിവിടാന്‍ നാട്ടുകാര്‍ തയ്യാറായത്.ഈ ഉറപ്പ് ലംഘിച്ചാണ് പ്ലാന്റിലേക്ക് ടാര്‍ കൊണ്ടുവന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.പ്ലാന്റിന്റെ പ്രവര്‍ത്തനം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍ സമരരംഗത്തുള്ളത്.

You May Also Like

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തങ്കളം – കാക്കനാട് നാലുവരിപാതയുടെ ഇരുവശങ്ങളും ശുചീകരിച്ചു കൊണ്ട് ആൻ്റണി ജോൺ എം.എൽ.എ. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു....