Connect with us

Hi, what are you looking for?

CHUTTUVATTOM

ഇന്ധന വില ഗണ്യമായി കുറക്കാത്തത് കോവിഡ് കാലത്തെ കേന്ദ്രത്തിന്റെ കടുംവെട്ട്: ലോക് താന്ത്രിക് ജനതാദൾ

കോതമംഗലം:ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില ക്രമാതീതമായി കുറഞ്ഞിട്ടും അതിന്റെ ഗുണം ഇന്ത്യൻ ജനതയ്ക്ക് ലഭിക്കാതിരിക്കാൻ പെട്രോൾ ലിറ്ററിന് പത്തു രൂപയും ഡീസലിനു പതിമൂന്നു രൂപയും അഡിഷണൽ എക്‌സൈസ് നികുതി വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പുര കത്തുമ്പോൾ വാഴവെട്ടുന്ന കേന്ദ്ര സർക്കാരിന്റെ കടും വെട്ടാണെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മറ്റിയംഗം മനോജ് ഗോപി പറഞ്ഞു. ക്രൂഡ് ഓയിൽ വില അന്താരാഷ്ട വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വിലക്കുറവ് രേഖപ്പെടുത്തിയിട്ടും രാജ്യത്ത് പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറക്കാത്തതിൽ പ്രതിക്ഷേധിച്ച് കോതമംഗലം ഗാന്ധിസ്ക്വയറിലെ പോസ്റ്റാഫീസിനു മുന്നിൽ നടന്ന പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മനോജ് ഗോപി.

സംസ്ഥാന വ്യാപകമായി എൽ.ജെ.ഡിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം നടത്തുന്നതിന്റെ ഭാഗമായി കോതമംഗലം പോസ്റ്റാഫിസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. വില കുറച്ചില്ലായെന്ന് മാത്രമല്ല അടിക്കടി വർദ്ധിപ്പിക്കുകയും ചെയ്തു.ഇപ്രകാരം വിലക്കുറവ് ബാധകമാകാതിരിക്കുന്നത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് ഗതാഗത മേഖലയെ ആണ്. ഈ രംഗം കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് ബാധ പ്രതിസന്ധി മോട്ടോർ വാഹന മേഖലയും തൊഴിൽ മേഖലയും തകർന്നിരിക്കുകയാണ്. ഈ മേഖലയിൽ പണിയെടുക്കുന്നവരിൽ ബഹുഭൂരിപക്ഷവും പട്ടിണി ക്കൂലിക്കാരായ തൊഴിലാളികളും സ്വയം തൊഴിൽ കണ്ടെത്തിയവരും ചെറുകിട ഉടമകളുമാണ്. കോവിഡ് ബാധിച്ചു രണ്ടുമാസത്തോളം പണിചെയ്യാൻ കഴിയാതിരുന്നിട്ടും കേന്ദ്രസർക്കാർ തൊഴിലാളികൾക്ക് അർഹമായ തരത്തിൽ യാതൊരു സഹായവും ചെയ്തില്ല. ഓട്ടോ റിക്ഷകളും ടാക്സികളും ബസുകളും ശരിയായ രീതിയിൽ സർവീസ് നടത്തുന്നതിന് ഇനിയും നാളുകൾ കഴിയും.

മോട്ടോർ വാഹന മേഖലയിലെ തൊഴിലാളികളെയും വ്യവസായത്തേയും സംരക്ഷിക്കുന്ന പാക്കേജ് കേന്ദ്രസർക്കാർ നൽകുമെന്ന് പ്രതിക്ഷിച്ചപ്പോൾ ഇരുട്ടടി നൽകിക്കൊണ്ട് ക്രുഡ് ഓയിൽ വിലക്കുറവ് മൂലം സ്വാഭാവികമായി ലഭിക്കേണ്ട പെട്രോൾ, ഡീസൽ വിലക്കുറവ് കേന്ദ്രം നിഷേധിച്ചി രിക്കുന്നത്. ഗതാഗത മേഖലയെ ഉൾപ്പെടെ സാധാരണക്കാരുടെ നിത്യജീവിതം തകർക്കുകയും തൊഴിലാളികളെ കൊടും പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന കേന്ദ്ര നയത്തിനെതിരെ കോവിഡ്കാല നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ആണ് ശക്തമായ പ്രതിഷേധ സമരം എൽ.ജെ.ഡി. കോതമംഗലത്ത് നടത്തിയത്.

പെട്രോൾ, ഡീസൽ അഡിഷണൽ എക്‌സൈസ് തീരുവ വർധിപ്പിച്ചതിനെതിരെ ലോക് താന്ത്രിക് ജനതാദൾ കോതമംഗലം നിയോജകമണ്ഡലം കമ്മറ്റി കോതമംഗലത്ത് നടത്തിയ പോസ്റ്റ് ആഫീസ് ധർണ്ണ സമരം സംസ്ഥാന സമിതി അംഗം മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ ബിജു തേങ്കോട് അദ്ധ്യക്ഷനായി, സീനിയർ സോഷ്യലിസ്റ്റ് നേതാവ് പി.എസ്.മുഹമ്മദാലി മുഖ്യപ്രസംഗം നടത്തി.ജനറൽ സെക്രട്ടറി വാവച്ചൻ തോപ്പിൽകുടി സ്വാഗതവും ട്രഷറർ തോമസ് കാവുംപുറത്ത് നന്ദിയും പറഞ്ഞു.

You May Also Like