കോതമംഗലം : രാജ്യം കോവിഡ് 19 ന്റെ ഭീതിയിൽ കഴിയുമ്പോൾ സ്വന്തമായി സുരക്ഷയെരുക്കി സമൂഹമധ്യത്തിലെത്തുന്ന പ്രദേശിക ലേഖകർക്ക് ഗവണ്മെന്റ് അടിന്തര സഹായം പ്രഖ്യാപിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഷി അറയ്ക്കൽ സർക്കാരിനോടാവശ്യപ്പെട്ടു. കോവിഡ് 19 വ്യാപിക്കാതിരിക്കാൻ യഥാസമയം ത്രിതല പഞ്ചായത്ത്, പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സ്വന്തം ജീവനെയോ, കുടുബത്തെ യോ തിരിഞ്ഞു നോക്കാതെ പ്രവർത്തിക്കുന്ന പതിനായിരത്തിൽപരം പ്രദേശിക മാധ്യമ പ്രവർത്തകർ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് വരെ 1000 രൂപ സഹായവും ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ മാധ്യമ സ്ഥാപനങ്ങൾ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ജിവനക്കാർക്ക് ശബളം പോലും കൃത്യമായി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ പ്രദേശിക മാധ്യമ പ്രവർത്തകർക്ക് 2500 രൂപയുടെ എങ്കിലും അടിയന്തിര സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ജോഷി അറയ്ക്കൽ ആവശ്യപ്പെട്ടു.