കോതമംഗലം :മയക്കുമരുന്നിനെതിരെ പ്രതിരോധം തീർത്ത് എന്ന ആശയവുമായി ലയൺസ് ഇന്റർനാഷണൽ 318 C യിൽ കോതമംഗലം ടൗൺ ലയൺസ് ക്ലബ്
പ്ലേ മേക്കർ ടർഫ് ഫുട്ബോൾ കോർട്ടിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് പൗലോസ്ക്കുട്ടി ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ ലയൺ വി എസ് ജയേഷ് മുഖ്യാതിഥിയായി.
റീജിയനൽ ചെയർപേഴ്സൺ കെ സി മാത്യുസ്, സോൺ ചെയർ പേഴ്സൺ ബെറ്റി കോരച്ചൻ , പ്രോഗ്രാം കോ ഓർഡിനേറ്റർ എൽദോ വർഗീസ്, സെക്രട്ടറി ടിങ്കു സോമൻ, ട്രഷറാർ ജേക്കബ് എം യു, പ്രൊഫ കെ.എം കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കളിക്കളങ്ങൾ സജ്ജമാക്കുകയും സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണ ക്യാമ്പുകളും സംഘടിപ്പിക്കുമെന്നും പ്രസിഡൻ്റ് പൗലോസ് ക്കുട്ടി ജേക്കബ് അറിയിച്ചു.
മത്സരത്തിൽ കോതമംഗലം ടൗൺ ലയൺസ് ക്ലബ്ബ് വിന്നേഴ്സ് ട്രോഫിയും, കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് റണ്ണർ അപ് ട്രോഫിയും കരസ്ഥമാക്കി.0
