കോതമംഗലം : നെല്ലിക്കുഴിയിൽ എൽ ഡി എഫ് വാർഡ് കൺവെൻഷനുകൾ ചേർന്നു.7,9,15 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ
കെ ബി അൻസാർ,അരുൺ സി ഗോവിന്ദ്,ഇ എസ് അബ്ദുൾ ഖാദർ
എന്നിവർ അധ്യക്ഷൻമാരായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,നാസർ പാറപ്പാട്ട്,സി പി ഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ജി ചന്ദ്രബോസ്,കെ പി ജയകുമാർ, സിപിഐ എം തൃക്കാരിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് സുബിൻ,7-ാം വാർഡ് കമ്മിറ്റി സെക്രട്ടറി കെ എൻ ശ്രീജിത്ത്,ലോക്കൽ കമ്മിറ്റി അംഗം രമ്യ സന്തോഷ്, കെ കെ നാസർ,പി പി മൈതീൻഷാ,അനൂപ് തങ്കപ്പൻ എന്നിവർ സംസാരിച്ചു.
വാർഡ് സ്ഥാനാർത്ഥികളായ റഷീദ സലിം(15-ാം വാർഡ് ),സജിത്ത് എസ് (സജിത്ത് മാഷ്)(7-ാം വാർഡ് ),അഖില സതീഷ് (6-ാം വാർഡ് ),നജീമ നാസർ (9-ാം വാർഡ് ), ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ രഞ്ജിനി രവി,ശ്രീചിത്ര ശ്രീനിവാസ്,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ടി എം അബ്ദുൾ അസീസ്
എന്നിവർ വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു.



























































