Connect with us

Hi, what are you looking for?

NEWS

എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജിന് വൻ സ്വീകരണം

കോതമംഗലം: അസംബ്ലി മണ്ഡലത്തിൽ പര്യടനത്തിനെത്തിയ ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ജോയ്സ് ജോർജ്ജിന് വിവിധ ഇടങ്ങളിൽ ഉജ്ജ്വല സ്വീകരണം നൽകി. വെള്ളിയാഴ്ച രാവിലെ നേര്യമംഗലം ഫാമിൽ എത്തിയ ജോയ്സ് ജോർജിന് വനിതാ തൊഴിലാളികളുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. നേര്യമംഗലം ടൗൺ, പുത്തൻകുരിശ്, ഊന്നുകൽ, കവളങ്ങാട്, നെല്ലിമറ്റം, അടിവാട് ടൗൺ, വാരപ്പെട്ടി എന്നിവിടങ്ങളിൽ ചുറ്റി. എല്ലായിടത്തും കുട്ടികളും സ്ത്രീകളും അടങ്ങുന്ന വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണം ജോയ്സിന് ലഭിച്ചു. ഓരോ ദിവസവും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത് എന്ന് ജോയ്സ് ജോർജ് പറഞ്ഞു.

അടിവാട് കവലയിൽ നൽകിയ സ്വീകരണത്തിൽ നിരവധി കുട്ടികൾ പുച്ചെണ്ടുകൾ നൽകിയത് മനോഹര കാഴ്ചയായി. പര്യടനം വൈകിട്ട് കുട്ടമ്പുഴയിൽ സമാപിക്കും. തുടർന്ന് വൈകിട്ട് അഞ്ചുമണിക്ക് റോഡ് ഷോ നടക്കും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് നേതാക്കളായ ആർ അനിൽകുമാർ, ആന്റണി ജോൺ എംഎൽഎ, ഷാജി മുഹമ്മദ്, കെ എ ജോയി, എ എ അൻഷാദ്, പി ടി ബെന്നി, പി എം ശിവൻ തുടങ്ങിയവർ വിവിധയിടങ്ങളിൽ സംബന്ധിച്ചു.

You May Also Like

NEWS

കോതമംഗലം :വ്യവസായ വളർച്ചയുടെ പേര് പറഞ്ഞ് വിഷ ഫാക്ടറികൾ കോതമംഗലം മേഖലയിൽ വ്യാപിക്കുമ്പോൾ അത് ജനങ്ങളുടെ ആരോ​ഗ്യത്തെയും പരമ്പരാഗത ജലാശയങ്ങളേയും അടിമുടി നശിപ്പിക്കുകയാണ്. ഇത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ...

NEWS

കോതമംഗലം : കോതമംഗലത്ത് ആധുനീക ക്രിമറ്റോറിയത്തിന്റെ വർക്ക്‌ ടെൻഡർ ചെയ്തതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമ സഭ ചോദ്യത്തിന് മറുപടിയായി...

NEWS

കോതമംഗലം : ദേശീയപാത സംരക്ഷണ സമിതിയുടെ നേര്യമംഗലം വനമേഖലയിൽ മരം മുറിക്കൽ സമരം ; 10 പേർക്കെതിരെ കേസ്:കണ്ടാൽ അറിയാവുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തി. കൊച്ചി -ധനുഷ്കോടി ദേശീയപാത സംരക്ഷണ സമിതി...

NEWS

കോതമംഗലം :നാല് ദിവസമായി എം . എ.കോളജ് ഗ്രൗണ്ടിൽ നടന്ന കോതമംഗലം ഉപജില്ലയുടെ പതിനാലാമത് കായികമേള സമാപിച്ചു. മേളയുടെസമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി ഉദ്ഘാടനം ചെയ്തു. കീരമ്പാറ പഞ്ചായത്ത്...

error: Content is protected !!