Connect with us

Hi, what are you looking for?

NEWS

വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിൽ പുതു ചരിത്രം കുറിക്കാൻ ലയ

കോതമംഗലം : വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം സ്വദേശിനിയായ ലയ ബി നായർ എന്ന പന്ത്രണ്ട് വയസുകാരി . കോതമംഗലത്തെ ഡോൾഫിൻ ആക്വാടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 11നു രാവിലെ ഇരുകൈലാലുകളും കെട്ടി ആലപ്പുഴ ജില്ലയിലെ തവണക്കടവിൽനിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ചുവരെയുള്ള വേമ്പനാട്ടു കായലിലെ നാലര കിലോമീറ്റർ നീന്തികയറിയാണ് രണ്ടാമത്തെ വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ് നേടാൻ ശ്രമിക്കുന്നത്. കഴിഞ്ഞവർഷം കൈകൾ കെട്ടിയിട്ട് നാലര കിലോമീറ്റർ നീന്തികയറി വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടംപിടിച്ചിരുന്നു ഈ കൊച്ചുമിടുക്കി. നീന്തൽ പരിശീലകൻ കൂടിയായ പിതാവ് ബിജു തങ്കപ്പൻ ആണ് ലയയുടെ നീന്തൽ ഗുരു. കഴിഞ്ഞ ഒന്നരവർഷത്തിനിടയിൽ ഒൻപത് റെക്കോർഡുകൾ ആണ് ബിജുതങ്കപ്പനും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവും ചേർന്ന് വൈക്കത്തിന് നേടികൊടുത്തത്.ചരിത്രങ്ങൾ ഉറങ്ങുന്ന വൈക്കത്തിന്റെ മണ്ണിൽ പുതിയൊരുചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ബിജുതങ്കപ്പനും സംഘവും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒന്നേകാൽമണിക്കൂർക്കൊണ്ട് ലയമോൾ നീന്തികയറുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു

You May Also Like

CHUTTUVATTOM

കോതമംഗലം: എഫ്.സി ചെറുവട്ടൂര്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്‌ബോള്‍ മേളക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. ഫെബ്രുവരി 1വരെ നീളുന്ന മേള ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘാടക...

CHUTTUVATTOM

കോതമംഗലം: കോതമംഗലം സ്വദേശി ലൈജുവിന്റെ പ്ലാവ് കൃഷി യുവാക്കള്‍ക്കും, സര്‍ക്കാര്‍സ്വകാര്യ മേഖല ജീവനക്കാര്‍ക്കും പ്രചോദനമാകുന്നു. കോതമംഗലം, കാരക്കുന്നത്ത് പാട്ടത്തിനെടുത്ത സ്ഥലത്താണ് ലൈജു പൗലോസിന്റെ പ്ലാവിന്‍ തോട്ടമുള്ളത്. കോതമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ അസിസ്റ്റന്റ്...

CHUTTUVATTOM

കോതമംഗലം: 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി താലൂക്ക് ആസ്ഥാനത്ത് ആന്റണി ജോണ്‍ എംഎല്‍എ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ആഘോഷ പരിപാടിയില്‍ തഹസില്‍ദാര്‍...

CHUTTUVATTOM

കോതമംഗലം :മാലിപ്പാറയിൽ കാട്ടാനകൾ നാശ നഷ്ടം ഉണ്ടാക്കിയ പ്രദേശങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. ഇന്നലെ രാത്രിയാണ് മാലിപ്പാറ സി എം സി കർമ്മലിത്ത മഠത്തിലെ...

CHUTTUVATTOM

കോതമംഗലം: റോഡ് സുരക്ഷാ സംരംഭങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ASRTU, SBI KOTHAMANGALAM BRANCH എന്നിവരുടെ സഹകരണത്തോടെ ഡ്രൈവേഴ്‌സ്‌ഡേയായി (‘വാക്കുകളില്ലാതെ വഴി ഒരുക്കുന്നവര്‍ യാത്രികരുടെ മനസ്സറിയുന്നവര്‍’)ആചരിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 24 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 24 പട്ടയ അപേക്ഷകളിന്മേ മേലാണ്...

CHUTTUVATTOM

കോതമംഗലം: ചേലാട് പള്ളി ജംഗ്ഷനിലെ പ്രധാന റോഡ് നിരന്തര അപകട മേഖലയായി മാറിയ സാഹചര്യത്തില്‍ അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി. ജനഹിത സദസും, 500...

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന നാശം വിതച്ച കോട്ടപ്പടി വാവേലിയിലും പരിസരപ്രദേശങ്ങളും ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.വാവേലി എളംബ്‌ളായി ക്ഷേത്രത്തിന്റെ മതിലും, പരിസരപ്രദേശങ്ങളിലെ കൃഷിയിടങ്ങളുമാണ് ആന വ്യാപകമായി നശിപ്പിച്ചത്. എംഎൽഎ...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: അറ്റകുറ്റപണി പൂര്‍ത്തിയാക്കി എംവിഐപി വലതുകര കനാല്‍ 27ന് തുറക്കും. കനാല്‍ തുറന്ന് കോതമംഗലം താലൂക്കിലെ പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. കനാലിന്റെ അറ്റകുറ്റപണി...

error: Content is protected !!