കോതമംഗലം: വന്യമൃഗശല്യം തടയുക, ബ്ലാവന കടവിൽ പാലം നിർമ്മിക്കുക ,
ആദിവാസി മേഖലകളിലെ വൈദ്യുതികരണം , ഗതാഗതം, പാർപ്പിടം ,വിദ്യാഭ്യാസം എന്നിവ നടപ്പിലാക്കാൻ കേന്ദ്ര ഗവ. പ്രത്യേക പാക്കേജ് പദ്ധതി ആവിഷ്കരിക്കണെമെന്നും ആദിവാസി ക്ഷേമ സമിതി എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിൽ നടന്ന യോഗത്തിൽ
സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.
ഇന്ദിരക്കുട്ടി രാജു ,ജയേഷ് ഗോപാലകൃഷ്ണൻ ,ബിന്ദു ചെല്ലപ്പൻ എന്നിവർ പ്രസിഡിയം നയിച്ചു . സംസ്ഥാന ജന. സെക്രട്ടറി ബി വിദ്യാധരൻ കാണി സംഘടന റിപ്പോർട്ടും അഭീന ഷാജി രക്തസാക്ഷി പ്രമേയവും പിജെ ദിലീപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാർ ,ഏരിയ സെക്രട്ടറി കെ എ ജോയി ,കെ എ ബാബു ,മഷീഷ് കുമാർ ,ബാബു ആദിച്ചൻ , കെ കെ ശിവൻ ,കെ കെ ഗോപി ,ഗോപി ബദറൻ, ബിനീഷ് നാരായണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ജയേഷ് ഗോപാലകൃഷണൻ
( പ്രസിഡൻ്റ്) ബിനേഷ് നാരായണൻ (സെക്രട്ടറി ) ഇന്ദിരക്കുട്ടി രാജു (ട്രഷറർ).
