- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : പതിനേഴു വർഷങ്ങളായി കാടിന്റെ മക്കൾക്ക് വിദ്യ പകർന്നു നൽകാൻ യാതനകൾ സഹിച്ചും, പുഴയും കാടും താണ്ടി ഏകാധ്യാപക വിദ്യാലയത്തിൽ എത്തുന്ന ജയ ടീച്ചറുടെ കരുതലിനെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലാണ് ടീച്ചർ താമസിക്കുന്നത്. ബ്ലാവന കടത്തു കടന്നു പതിനാല് കിലോമീറ്ററുകളോളം കാട്ടിലൂടെ സഞ്ചരിച്ചു കുഞ്ചിപാറയിലെ ഏകധ്യാപക സ്കൂളിൽ ടീച്ചറെ കാത്തിരിക്കുന്നത് 24 കുട്ടികളാണ്.
ഒന്ന് മുതൽ നാല് വരെയുള്ള കുട്ടികളാണ്കുഞ്ചിപാറയിലെ വിദ്യാലയത്തിൽ കുട്ടികൾ പഠിക്കുന്നത്. കൊവിഡ് കാലത്ത് എല്ലാം സ്കൂളുകളും അടച്ചിരുന്നപ്പോഴും കുഞ്ചി പാറയിലെ കുട്ടികളും ജയ ടീച്ചറും ആഴ്ചയിൽ അഞ്ചു ദിവസവും കാണും. ഓൺലൈൻ വിദ്യാഭ്യാസത്തിനായി മൊബൈലിൽ റേഞ്ച് ഇല്ലാത്തതാണ് ടീച്ചറെ കുഞ്ചി പാറയിൽ എത്തിക്കാൻ പ്രേരിപ്പിച്ചത്.
തിങ്കളാഴ്ച പോയി വെള്ളിയാഴ്ച തിരിച്ചു വരുന്ന രീതിയിലാണ് ടീച്ചറുടെ ദിനചര്യകൾ. പലപ്പോഴും സാഹസിക നിറഞ്ഞ യാത്രയാണ് കുഞ്ചി പാറയിലേക്ക് ഉള്ളത്. പലപ്പോഴും ആനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് ഉള്ളത്. പലപ്പോഴും കൃത്യസമയത്ത് ശമ്പളം കിട്ടാത്തതാണ് ഏറ്റവും സങ്കടകരമായ വസ്തുത. അഞ്ചു മാസത്തെ ശമ്പളം കഴിഞ്ഞ ഓണക്കാലത്താണ് കിട്ടിയത്. കുട്ടികൾക്കുള്ള പഠനസാമഗ്രികൾ എല്ലാം തന്നെ സ്വന്തം കയ്യിൽ നിന്നും മേടിച്ചാണ് വനത്തിലേക്ക് കയറുന്നത്. ഭർത്താവ് സുനിൽ കൃഷിക്കാരനാണ് മൂന്ന് കുട്ടികളാണ് ജയ ടീച്ചർക്കുള്ളത്.
നിലവിൽ കുട്ടമ്പുഴ പഞ്ചായത്തിൽ കുഞ്ചിപാറയെ കൂടാതെ, തലവച്ചുപാറ, ആനന്ദം കുടി, എംബ്ലാശ്ശേരി, അഞ്ചു കുടി എന്നിവടങ്ങളിലും ഏകാധ്യാപക സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. മക്കൾക്ക് വിദ്യാഭ്യാസം കൊടുക്കുവാനായി ആദിവാസി കുടുംബങ്ങൾ കൂടുതൽ കാര്യക്ഷമതയോടെ കൂടി മുന്നോട്ടു വരുന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്.
കഴിഞ്ഞ മെയ് 31 ആം തീയതി സ്കൂളിലെത്തിയ എന്നെ കാത്തിരുന്നത് ഒന്നാം ക്ലാസ്സിൽ ചേരാൻ ഏഴ് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ്. അറിവിനായിട്ടുള്ള ആദിവാസി കുട്ടികളുടെ ആകാംക്ഷയെ ഒരു രീതിയിലും കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ടാണ് എല്ലാ തിങ്കളാഴ്ചയും കാടുകയറാൻ ഉള്ള ഊർജ്ജം കിട്ടുന്നത്.
buy windows 10 education