Connect with us

Hi, what are you looking for?

EDITORS CHOICE

കാടിന്റെ മക്കളുടെ കാനന പാത താണ്ടൽ അധികഠിനം തന്നെ.

കോതമംഗലം: കാടിന്റെ മക്കളുടെ കഷ്ടപ്പാടുകൾക്ക് അറുതിയില്ലയെന്ന് വേണം പറയാൻ.എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അതി വസിക്കുന്ന പഞ്ചായത്താണ് കുട്ടമ്പുഴ. അടിസ്ഥാന വികസനകാര്യത്തിൽ പിന്നോക്കവും.6ഓളം ആദിവാസി ഊരുകളിലായി 600 കുടുംബങ്ങൾ സ്ഥിതി ചെയ്യുന്ന കുഞ്ചിപ്പാറ, വാരിയം പ്രദേശങ്ങളിക്ക് എത്തിച്ചേരാൻ നല്ലൊരു റോഡില്ല എന്നതാണ് പ്രധാന പ്രശ്നം. പൂയംകുട്ടി പുഴയിലെ ബ്ലാവന കടത്തു കടന്ന് ദുർഘടമായ കാനനപാത താണ്ടി, വന്യ മൃഗ ശല്ല്യത്തെയും പേടിച്ച് 14 ൽ പരം കിലോമീറ്റർ സഞ്ചരിച്ചാലേ കുഞ്ചിപ്പാറയിൽ എത്തുവാൻ സാധിക്കു. അതും ഈ കാട്ടു പാതയിലൂടെ. ജീപ്പ് മാത്രമേ ഈ വഴിയിലൂടെ സഞ്ചരിക്കു.

ബ്ലാവന മുതൽ കല്ലെല്ലിമേട് വരെയുള്ള 5 കിലോമീറ്റർ വരുന്ന കാട്ടുപാത ജില്ലാ പഞ്ചായത്തിന്റെയും, ബ്ലോക്ക്‌ പഞ്ചായത്തിന്റെയും, കുട്ടമ്പുഴ പഞ്ചായത്തിന്റെയും ഫണ്ട്‌ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യ്തു സഞ്ചാരയോഗ്യമാക്കിയിട്ടിട്ടുണ്ട്. എന്നാൽ ബാക്കി വരുന്ന 9ൽ പരം കിലോമീറ്റർ അതി ദുർഘടമായ വന പാതയാണ്. ഒരു അത്യാഹിതം സംഭവിച്ചാലോ,രോഗിയെകൊകൊണ്ടോ ഈ കാട്ടുപാത താണ്ടി ആശുപത്രിയിൽ എത്താൻ തന്നെ മണിക്കുറുകൾ വേണം. വാഹനം വിളിച്ചാൽ തന്നെ കൃത്യ സമയത്ത് എത്തണമെന്നില്ല അപ്പോഴത്തേക്കും ആ രോഗിയുടെ അവസ്ഥ പറയേണ്ടതും ഇല്ല. മഴക്കാലമായാൽ ഉള്ള മണ്ണ് റോഡ് മഴവെള്ള പച്ചലിൽ കുത്തി ഇളകി പോകും. പിന്നെ ഉരുളൻ കല്ലുകളുടെ കൂട്ട മാകും കാണുവാൻ കഴിയുക. ജീപ്പ് മാത്രം സഞ്ചരിക്കുന്ന ഈ കാട്ടുപാതയിൽ ഈ സാഹചര്യത്തിൽ ജീപ്പ് വിളിച്ചാൽ പോലും ആരും വരില്ല.

പലപ്പോഴും ജീപ്പുകൾ ഈ കാട്ടുപാതയിൽ പണിമുടക്കുന്നതും നിത്യ സംഭവമാണ്. പഞ്ചായത്തിലും, വില്ലേജിലും ഉൾപ്പെടെ യുള്ള വിവിധ സർക്കാർ സേവനങ്ങൾക്കും, ആശുപത്രി ആവശ്യത്തിനും, വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനും എല്ലാം വിലങ്ങു തടിയാകുകയാണ് ഈ കാട്ടുപാത. കല്ലേലിമേട് മുതൽ ആദിവാസി ഊരുകൾ സ്ഥിതി ചെയ്യുന്ന വാരിയം വരെയുള്ള വന പാത കോൺക്രീറ്റ് ചെയ്‌തു സഞ്ചാര യോഗ്യ മാക്കണമെന്നാണ് കാടിന്റെ മക്കളുടെ ആവശ്യം.
buy windows 10 pro

You May Also Like

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...

NEWS

കുട്ടമ്പുഴ : വളർത്തു പോത്തിനെ കെട്ടിയിട്ട് മൃഗീയമായി തല്ലി പരിക്കേൽപ്പിച്ചതായി പരാതി. തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ താൽക്കാലിക ഗൈഡായ രാജീവിന്റെ പോത്തിനെയാണ് നാട്ടുകാരൻ കൂടിയായ വ്യക്തി കെട്ടിയിട്ട് തല്ലി കാലൊടിച്ചിരിക്കുന്നത്. തന്റെ...