Connect with us

Hi, what are you looking for?

NEWS

തലവച്ചപ്പാറ,കുഞ്ചിപ്പാറ ആദിവാസി കോളനികളിലെ വൈദ്യൂതീകരണത്തിൻ്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട തലവച്ചപാറ,കുഞ്ചിപ്പാറ പട്ടികവര്‍ഗ്ഗ കോളനികളിലെ വൈദ്യുതീകരണത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം കുഞ്ചിപ്പാറ കോളനിയില്‍ വച്ച്‌ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.4,07,02,000/ രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.13 കി മീ 11 കെ വി ഭൂഗർഭകേബിൾ വലിക്കുന്ന പ്രവർത്തി,0.15 കി മീ 11 കെ വി ഓവർ ഹെഡ് ലൈൻ വലിക്കുന്ന പ്രവർത്തി,രണ്ട് 100 കെ വി എ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്ന പ്രവർത്തി,4.65 കി മീ ലോ ടെൻഷൻ ഏരിയൽ ബഞ്ച്ഡ് കണ്ടക്ടർ (ABC) ലൈൻ വലിക്കുന്ന പ്രവർത്തി ഉൾപ്പെടെയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.

പെരുമ്പാവൂർ കെ എസ് ഇ ബി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി കെ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർമാരായ സിബി കെ എ,ഗോപി ബദറൻ,ജോഷി പൊട്ടയ്ക്കൽ,കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ കെ ശിവൻ,സി പി ഐ എം ലോക്കൽ സെക്രട്ടറി കെ റ്റി പൊന്നച്ചൻ,പട്ടികവർഗ്ഗ ഉപദേശക സമിതി മെമ്പർ ഇന്ദിരക്കുട്ടി രാജു,കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,ഉദ്യോഗസ്ഥർ,ജീവനക്കാർ,യൂണിയൻ ഭാരവാഹികൾ,പ്രസ്സ് ക്ലബ് പ്രസിഡന്റ്‌ സോണി നെല്ലിയാനി,കുഞ്ചിപ്പാറ ഊരു മൂപ്പൻ പൊന്നപ്പൻ ചന്ദ്രൻ,കുഞ്ചിപ്പാറ കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ,തലവച്ചപ്പാറ കാണിക്കാരൻ ചെല്ലൻ കുറുമാൻ എന്നിവർ സന്നിഹിതരായിരുന്നു.മു വാറ്റുപുഴ ടി ഡി ഓ അനിൽ ഭാസ്കർ സ്വാഗതവും ഇടമലയാർ ടി ഇ ഓ രാജീവ് പി കൃതജ്ഞതയും പറഞ്ഞു.ഊരു നിവാസികളുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യമാണ്‌ ഇപ്പോൾ ഈ പദ്ധതിയിലൂടെ യഥാർത്ഥ്യമാകുന്നതെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...