Connect with us

Hi, what are you looking for?

EDITORS CHOICE

പുലിമുരുഗന്റെ നാട്ടിൽ നിന്ന് ഓയിൽ പെയിന്റിംഗിൽ വിസ്മയം തീർത്ത് യുവാവ് ശ്രദ്ധേയനാകുന്നു.

കോതമംഗലം : കല അത് ഈശ്വരന്റെ വര ദാനമാണ്. ആ വരദാനം വേണ്ടുവോളം ഈശ്വരനുഗ്രമായി ലഭിച്ച ചിത്രകാരനാണ് ജോജേസ്റ്റ് ടി ജോയ്. ഓയിൽ പെയിന്റിംഗ് അഥവ എണ്ണഛായ ചിത്രം വരയിൽ വിസ്മയം തീർക്കുകയാണ് 35കാരനായ ഈ യുവാവ്. ചിത്രകലയുടെ ബാലപാഠങ്ങൾ പഠിച്ചിട്ടില്ലാത്ത ഈ കോതമംഗലം പൂയംകുട്ടി കാരൻ ഓയിൽ പെയിന്റിലും, അക്രിലിക് പെയിന്റിലും വരച്ചു കൂട്ടിയിട്ടുള്ള ചിത്രങ്ങൾ കണ്ടാൽ അവ വരച്ചത് തന്നെയാണോ എന്ന് തെല്ലു സംശയിക്കും. അത്രക്ക് മികവാർന്ന ചിത്രങ്ങൾ ആണ് നിറങ്ങൾ വാരി വിതറി ഇദ്ദേഹം മനോഹരമാക്കിയിരിക്കുന്നത്. ചില ചിത്രങ്ങൾ കണ്ടാൽ അവ ക്യാമറ ഉപയോഗിച്ച് എടുത്തതാണെന്നേ കാണുന്നവർ കരുതു. ആരും നോക്കിയിരുന്നു പോകുന്ന അത്രക്ക് മനോഹര കലാ സൃഷ്ടികളാണ് ജോജേസ്റ്റ് തന്റെ ക്യാൻവാസിൽ കോറിയിടുന്നത്.

കണ്ണുകളിൽ വിസ്മയം തീർത്ത ഈ കലാ സൃഷ്ട്ടികൾ പെയിന്റിംഗ് ബ്രഷിൽ നിന്ന് ഉതിർന്നു വീണതാണെന്ന് അറിയുമ്പോളാണ് വരയുടെ ബാലപാഠം അറിയാത്ത ഈ കലാകാരന്റെ കഴിവ് ഈശ്വരന്റ വരദാനം എന്ന് പറയേണ്ടി വരുന്നത്. ജവഹർ നവോദയ കുളമാവിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ആയുർവേദ പഞ്ചകർമ്മ കോഴ്സ് പഠിച്ച് 2009 ൽ ഗോവയിലേക്ക് ചേക്കേറിയ ജോജേസ്റ്റ് ഗോവയിലെ അറിയപ്പെടുന്ന ബിസ്സിനെസ്സ് കരണനാണ്. ആയുർവേദക്ലിനിക്കും, വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനായി പേയിങ് ഗസ്റ്റ് കോട്ടേജുകളും നടത്തുന്നതിനിടയിൽഉള്ള ഒഴിവ് സമയത്താണ് കലയെ പരിപോഷിപ്പിക്കുന്നത്. അതിന് എല്ലാവിധ പ്രോത്സാഹനം തനിക്കു നല്കുന്നത് റഷ്യകാരിയായ തന്റെ പ്രിയ ഭാര്യ പൊലീന ആണെന്ന് ഈ കലാകാരൻ പറയുന്നു.

വിദേശിയായ തന്റെ ഭാര്യ മികച്ച ചിത്രകാരിയും, ആർക്കിടെക് ആണെന്നും, കൊറോണയുടെ ലോക് ഡൗണിൽ തനിക്ക് ഗോവ യിലെ വീട്ടിൽ ഇരുന്ന് കൂടുതൽ ചിത്രങ്ങൾ മികവാർന്ന രീതിയിൽ വരക്കുവാൻ സാധിച്ചു വെന്നും ഇദ്ദേഹം പറയുന്നു. നിരവധി ചെറുതും വലുതുമായ ചിത്രപ്രദർശനങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. കൊറോണ യുടെ അതിപ്രസരം മാറിയതിനു ശേഷം ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ച് ഇന്ത്യയെ തന്റെ ക്യാൻവാസിൽ പകർത്തുക എന്ന ലക്ഷ്യം കൂടിയുണ്ടെന്നും, താൻ വരച്ചു കൂട്ടിയിട്ടുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജ് ആയ Paintindia_jopo. യിൽ കാണുവാൻ സാധിക്കിമെന്നും ജോജേസ്റ്റ് കൂട്ടിച്ചേർത്തു. പൂയംകുട്ടി തേനംമാക്കൽ ജോയിയുടെയും, സാലിയുടെയും മകനാണ്. സഹോദരൻ ജസ്റ്റിൻ.

You May Also Like

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...