Connect with us

Hi, what are you looking for?

AUTOMOBILE

കാടും മലയും താണ്ടാൻ കുട്ടമ്പുഴ പൊലീസിന് കരുത്തായി പുത്തൻ ഫോഴ്സ് ഗൂർഖ.

കോതമംഗലം : ഫോഴ്‌സ് ഗുർഖ സ്വന്തമാക്കി കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ. കല്ലും മണ്ണും ചെളിയും മലയും നിറഞ്ഞ ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ സാധിക്കുന്ന ഫോഴ്സ് കമ്പനിയുടെ ഗുർഖ വാഹനങ്ങൾ കേരള പൊലീസ് വാങ്ങി. ദുർഘട പ്രദേശങ്ങളിൽ യാത്ര ചെയ്യുന്നതിന് സഹായകരമാകുന്നതാണ് വാഹനമെന്ന് എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എഡിജിപി മനോജ് എബ്രഹാം, ഫോഴ്സ് കമ്പനി പ്രതിനിധികളിൽ നിന്ന് വാഹനങ്ങൾ ഏറ്റുവാങ്ങി.

46 പൊലീസ് സ്റ്റേഷനുകൾക്ക് വാഹനങ്ങൾ കൈമാറി. അതിൽ ഒരു വാഹനം കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ ഏറ്റുവാങ്ങി. ഗുർഖ വണ്ടി അടുത്ത ആഴ്ച്ചയോടുകൂടി കുട്ടമ്പുഴ സ്റ്റേഷനിൽ സേവനം ആരംഭിക്കും. ഹൈ റേഞ്ച് മേഖലകൾ, കാടും കാനന പാതകളും നിറഞ്ഞ പോലീസ് സ്റ്റേറ്റെഷനുകൾ , നക്സൽ ബാധിത മേഖലകളിലേക്കുമായാണ് വാഹനങ്ങൾ കൈമാറിയിരിക്കുന്നത്. ഫോര്‍വീല്‍ ഡ്രൈവ് വാഹനത്തില്‍ ആറ് പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണ പദ്ധതി എന്നിവ പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയിരിക്കുന്നത്.

2.6 ലീറ്റർ ടി ഡി 2650 എഫ് ഡീസൽ എൻജിന് കരുത്ത് 91 ബി എച്ച് പിയും ടോർക്ക് 250 എൻ എമ്മും നൽകും പുത്തൻ ഗുർഖ. ബെൻസിന്റെ ജി വാഗനെ അടിസ്ഥാനപ്പെടുത്തിയുള്ള രൂപകൽപ്പനയും , മെഴ്സിഡീസ് ജി 28 അഞ്ചു സ്പീഡ് ഗീയർബോക്സ്, ഓഫ് റോഡുകൾക്കായി ഫോർ വീൽ ഡ്രൈവ് ലോ, ഹൈ മോഡുകള്‍, ഡിഫറൻഷ്യൽ ലോക്ക് എന്നിവയുണ്ട്. ഏകദേശം 14 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...