കുട്ടമ്പുഴ : വില്പനക്കായ് സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് കുട്ടമ്പുഴ പോലീസിന്റെ പിടിയിൽ. മാമലകണ്ടം, എളേമ്പ്ലശേരി, പ്രദേശങ്ങളിൽ വിൽക്കുന്നതിനായി 37 പാക്കറ്റ്കളിലായി സൂക്ഷിച്ചിരുന്ന 280 ഗ്രാം കഞ്ചാവ്മായി മാമലകണ്ടം സ്വദേശിയായ വാഴയിൽ വീട്ടിൽ അനുരാജ് (31) വയസ് പിടിയിലായി. കുട്ടമ്പുഴ ഇൻസ്‌പെക്ടർക്കു കിട്ടിയ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ മാമലകണ്ടത് നടത്തിയ പരിശോധനയിൽ ഹൈസ്കൂൾ ജംഗ്ഷൻ പരിസരത്ത് പ്രതിയുടെ കാറിൽ നിന്നും, വീട്ടിൽ നിന്നും ആണ് കഞ്ചാവ് കണ്ടെടുത്തത്. അന്വേഷണത്തിൽ കുട്ടമ്പുഴ ഇൻസ്‌പെക്ടർ ഷൈൻ S, SI ജോർജ് P. V ASI മാരായ ഷാന്റി, വിനോദ്, SCPO മാരായ സജി, നവാസ്, മുഹമ്മദ് റഷീദ്, ബോണി, CPO മാരായ വിനോയ്, അഭിലാഷ്, ജയൻ എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
