Connect with us

Hi, what are you looking for?

NEWS

പന്തപ്ര ആദിവാസി കോളനിയിൽ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമൊരുക്കി.

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പന്തപ്ര ആദിവാസി കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കോളനിയിലെ 67 കുടുംബങ്ങളിൽ നിന്നുള്ള വിവിധ ജില്ലകളിലായി വിദ്യാഭ്യാസം നടത്തി വന്നിരുന്ന 40 കുട്ടികൾക്കാണ് പഠന സൗകര്യമൊരുക്കിയത്. ഓൺലൈൻ പഠനത്തിന് ആവശ്യമായ റ്റിവി,ഡിറ്റി എച്ച് കണക്ഷൻ,അനുബന്ധ പഠനസാമഗ്രികളും ലഭ്യമാക്കി.തുടർ നടപടിയായി ആദിവാസി മേഖലകളിൽ പുതുതായി 8 അയൽപക്ക പഠനകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു വേണ്ട നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. അതോടൊപ്പം തന്നെ വിവിധ അംഗൻവാടികൾ വഴിയും, ലൈബ്രറികൾ വഴിയും മുഴുവൻ കുട്ടികൾക്കും ഓൺ ലൈൻ വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതോടെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുങ്ങുമെന്നും എം എൽ എ പറഞ്ഞു.

എസ് എഫ് ഐ എറണാകുളം ഏരിയ കമ്മിറ്റിയുടേയും, കുസാറ്റ് യൂണിറ്റ് കമ്മിറ്റിയുടേയും,എൻ ജി ഒ യൂണിയൻ കോതമംഗലം താലൂക്ക് കമ്മിറ്റിയുടേയും സഹകരണത്തോടെയാണ് പന്തപ്രകോളനിയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യമൊരുക്കിയത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം,റ്റിഡിഒ ജി അനിൽകുമാർ, എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസർ ജോസ് പെറ്റ് തെരേസ് ജേക്കബ്, ജില്ല പ്രൊജക്ട് കോർഡിനേറ്റർ ഉഷ മാനാട്ട്,ബി ആർ സി കോർഡിനേറ്റർ ജ്യോതിഷ് പി,എസ് എഫ് ഐ,എൻ ജി ഒ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : 3.73 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ദൂരം നിർമ്മിക്കുന്ന ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. പിണ്ടിമന...

NEWS

കോതമംഗലം: പാനിപ്ര- വടാശ്ശേരി ഗവ.യു പി സ്കൂളിൻറെ 77- മത് വാർഷികം നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . കുട്ടികളുടെ കലാപരിപാടികൾ ‘കലയാട്ടം’ പ്രമുഖ സിനിമ ആർട്ടിസ്റ്റ്...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

NEWS

കോതമംഗലം: പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിലെ 11 സർക്കാർ വിദ്യാലയങ്ങളുടെ വികസനത്തിനായി 1 കോടി രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഗവ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 30 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 6 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . സംസ്ഥാന സർക്കാർ തദ്ദേശ റോഡ് പുനരുദ്ധാരണ...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം:സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ, ഈ അധ്യയനവർഷം വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സോണി മാത്യു അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം :കാരക്കുന്നം വി. മർത്തമറിയം യാക്കോബായ കത്തീഡ്രലിന്റെ 725-ാംശിലാസ്ഥാപനവും കുടുംബയൂണിറ്റുകളുടെ സംയുക്ത വാർഷികവും നടന്നു. അഭി.ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാ പ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. വികാരി റവ ഫാ ബേസിൽ എൻ...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...

NEWS

കോതമംഗലം : ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ? എന്ന നാട്ടുകാരുടെ കണ്ഡം ഇടറിയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ പകക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴയിലും...

NEWS

കുട്ടമ്പുഴ : ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് വീട്ടിൽ എൽദോസ് (40) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി ഏഴ് മണിയോടുകൂടി ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ...

error: Content is protected !!