കുട്ടമ്പുഴ : ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികളുമായി കുട്ടമ്പുഴ ജനമൈത്രി പോലീസ്. ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ, വിമല പബ്ലിക്ക് സ്ക്കൂൾ എന്നിവരുമായി ചേർന്ന് ലഹരി വിരുദ്ധ റാലി, സൗഹൃദ ഫുട്ബോൾ മത്സരം എന്നിവ സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പി പി എം ബൈജു ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെയോ, അധ്യാപകരെയോ വിവരമറിയക്കണമെന്നും, ജീവിതത്തിൽ മയക്ക് മരുന്ന് ഉപയോഗിക്കരുതെന്നും ഡിവൈഎസ്പി പറഞ്ഞു.
കുട്ടമ്പുഴ ഇൻസ്പെക്ടർ പി.എ ഫൈസൽ അധ്യക്ഷത വഹിച്ചു.വിമല പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതിസ് മരിയ, കുട്ടമ്പുഴ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പൾ ഇൻചാർജ്ജ് സരിത സമദ് തുടങ്ങിയവർ പ്രസംഗിച്ചു. വിമല സ്ക്കൂൾ ഹെഡ് ബോയ് അൽഫോൻസ് ബിജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫ്ലാഷ് മോബും ഉണ്ടായിരുന്നു. 750 ഓളം പേർ പങ്കെടുത്തു.