കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻത്തണ്ണി ആറാം ബ്ലോക്ക് ചെമ്മനത്തുകുടി വേലായുധന്റെ 25-ഓളം വാഴയാണ് കാട്ടാന നശിപ്പിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് കാട്ടാന കൃഷിയിടത്തിറങ്ങി വ്യാപക നാശം വിതച്ചത്. വിളവെടുപ്പിന് പാകമായ ഏത്തക്കുലകളാണ് ആനകൾ നശിപ്പിച്ചത്. ഈ മേഘലകളിൽ കഴിഞ്ഞ കുറെ നാളുകളായി കാർഷികവിളകൾ നശിപ്പിക്കുന്ന കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരുത്തിയിരുന്നു. എന്നാൽ വൻ തോതിൽ കൃഷി നാശം വരുത്തിയ കാട്ടാനക്കൂട്ടത്തെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശയ കുഴപ്പത്തിലാണ് ഇവിടത്തെ കർഷകർ.
