Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ പഞ്ചായത്തിൽ നാശനഷ്ടം ഉണ്ടായ പ്രദേശങ്ങൾ ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു.

 

കോതമംഗലം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും നാശനഷ്ടം ഉണ്ടായ കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഘം സന്ദർശിച്ചു.മണിക്കൂറുകളോളം നീണ്ടു നിന്ന ശക്തമായ മഴയിലും,മഴയെ തുടർന്ന് മാമലകണ്ടം കൊല്ലപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ ഭാഗമായും
കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ ഉരുളൻതണ്ണി, പിണവുർകുടി,അട്ടിക്കളം,കൊല്ലപ്പാറ, മണികണ്ഠൻചാൽ,ഞായപ്പിള്ളി,പന്തപ്ര കോളനി,ക്ണാച്ചേരി,ആനന്ദൻ കുടി തുടങ്ങിയ പ്രദേശങ്ങളിലെ ഒട്ടേറ വീടുകളിൽ വെള്ളം കയറിയും,നിരവധിയായ കൃഷിക്കും നാശനഷ്ടം സംഭവിക്കുകയും, മണ്ണിടിച്ചിലിൻ്റെ ഭാഗമായി ഗതാഗതം അടക്കം തടസ്സപ്പെട്ടിരുന്നു.പ്രസ്തുത പ്രദേശങ്ങൾ ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ റവന്യൂ,കൃഷി,ട്രൈബൽ,ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.വെള്ളം കയറിയ ആദിവാസി കുടുംബങ്ങൾക്ക് 15 കിലോ അരിയും, പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യധാന്യ കിറ്റ് അടിയന്തിരമായി നൽകുന്നതിന് ട്രൈബൽ ഡിപ്പാർട്ട്മെൻ്റിന് നിർദേശം നൽകി. വീടുകൾക്കും മറ്റും ഉണ്ടായിട്ടുള്ള നാശനഷ്ടം സംബന്ധിച്ച അടിയന്തിരമായി കണക്ക് തിട്ടപ്പെടുത്തുവാൻ തഹസിൽദാർക്കും, കൃഷി നാശനഷ്ടം സംബന്ധിച്ച കണക്കുകൾ തിട്ടപ്പെടുത്തുവാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കും,ട്രൈബൽ മേഖലയിലെ നാശനഷ്ടം സംബന്ധിച്ച കണക്കുകൾ തിട്ടപ്പെടുത്തുവാൻ റ്റി ഡി ഒ യ്ക്കും എംഎൽഎ നിർദേശം നൽകി.ഇവർക്കാവശ്യമായ നഷ്ട പരിഹാരം വേഗത്തിൽ ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് എംഎൽഎ നിർദേശിച്ചു.എംഎൽഎയോടൊപ്പം വി എ എഫ് പി സി ചെയർമാൻ ഇ കെ ശിവൻ,പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലൂ,തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,റ്റിഡിഒ ജി അനിൽകുമാർ, വില്ലേജ് ഓഫീസർ ജെയ്സൺ മാത്യൂ,കൃഷി അസിസ്റ്റൻ്റ് ഓഫീസർ ഇ കെ മണി,റ്റിഇഒ ആർ നാരായണൻകുട്ടി, വൈസ് പ്രസിഡൻ്റ് കെ ജെ ജോസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല കൃഷ്ണൻകുട്ടി,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഗോപി,വാർഡ് മെമ്പർമാരായ വിജയമ്മ ഗോപി,സി പി അബ്ദുൾ കരീം,സുശീല ലൗജൻ,നിബി എബി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കെ ശിവൻ,റ്റി സി ജോയി,വി വി ജോണി തുടങ്ങിയവർ ഉണ്ടായിരുന്നു.

You May Also Like