Connect with us

Hi, what are you looking for?

NEWS

എണ്ണപ്പനകൾ നശിപ്പിച്ചു കൊണ്ട് ആനക്കയം പാർക്കിൽ കാട്ടാനകളുടെ വിളയാട്ടം.

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ നിർദ്ദിഷ്ട ആനക്കയം പാർക്കിൽ കാട്ടാനകളുടെ വിളയാട്ടം; കഴിഞ്ഞ ദിവസം പാർക്കിലെ പ്രധാന ആകർഷണമായിരുന്ന എണ്ണപ്പനകളാണ് ആനകൾ നശിപ്പിച്ചത്. മഹാപ്രളയത്തെ തുടർന്ന് ആനക്കയത്തുള്ള പുഴയോട് ചേർന്ന് ഉടലെടുത്തതാണ് ബീച്ചിന് സമാനമായ ഈ മണൽ തുരുത്ത്. മണൽ തുരുത്തി നോട് തൊട്ടുരുമിയൊഴുകുന്ന പുഴയും അക്കരെ പച്ചപ്പോടെ ഉയർന്നു നിൽക്കുന്ന വനവും, പ്രകൃതി രമണീയതയുമെല്ലാം ഒരേ സമയം വീക്ഷിക്കാൻ ഇവിടെ നിന്ന് സാധിക്കും.

ഈ നിർദ്ദിഷ്ട പാർക്കിലെ എണ്ണപ്പന കൾ ഒരോ ദിവസവും കാട്ടാനകളാൽ നശിപ്പിക്കപ്പെടുകയാണ്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാന്തി വെള്ളക്കയ്യൻ, ഭരണ സമിതി അംഗങ്ങളായ സിബി KA, ജോഷി പൊട്ടക്കൽ, പരിസ്ഥിതി പ്രവർത്തകൻ മുരളി കുട്ടമ്പുഴ എന്നിവർ ആനക്കയം പാർക്കിൽ സന്ദർശനം നടത്തി. കാട്ടാനകളുടെ ശല്യം ഇല്ലാതാക്കി ആനക്കയം പാർക്ക് എത്രയും വേഗം യഥാർത്ഥ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...