കോതമംഗലം : കുത്തുകുഴി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിൻറെ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിയമ – വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു .ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ . വി എം ബിജുകുമാർ ബാങ്ക് പദ്ധതികളുടെ വിശദീകരണം നടത്തി . ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി ഹരിത സേന അംഗങ്ങളെയും ഓട്ടോ തൊഴിലാളി അംഗങ്ങളെയും ആദരിച്ചു . സംസ്ഥാന യുവ ജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് , എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ , എറണാകുളം സഹകരണ ജോയിന്റ് റെജിസ്ട്രർ ജോസാൽ ഫ്രാൻസിസ് ,കോതമംഗലം ഡി ഇ ഒ മധുസൂദനൻ റ്റി വി , പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജെസിമോൾ ജോഷ്വാ , മുനിസിപ്പൽ കൗൺസിലർമാരായ റോസിലി ഷിബു , ഭാനുമതി രാജു ,നിഷ ഡേവിഡ്,ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ കെ വർഗീസ് , അനിൽകുമാർ ടി കെ ,ജോസ് പുല്ലൻ , പി എ ഗണേഷ്‌കുമാർ ,അരുൺ പ്രകാശ് , ജിനേഷ് തോമസ്,ഷാജി ഹരി,തങ്കമണി ബാബു,പത്മ മോഹനൻ , പി റ്റി എ പ്രസിഡന്റ് സെബാസ്റ്റ്യൻ പി എ , എസ് എം സി ചെയർമാൻ ഉണ്ണി കൃഷ്ണൻ സി ആർ, മാതൃ സംഗമം ചെയർപേഴ്സൺ ആശാ സോമൻ, കോതമംഗലം എ ഇ ഒ മനോ ശാന്തി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് വർഗീസ്, പാർട്ടി സെക്രട്ടറി ജോയി തുടങ്ങിയവർ ആശംസകൾ അറിയിച്ചു .അയ്യങ്കാവ് ഗവ ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്ത പി അയ്യപ്പൻ സ്വാഗതവും വാർ കൗൺസിലർ വിദ്യാ പ്രസന്നൻ നന്ദിയും പറഞ്ഞു .
