കോതമംഗലം :സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് 2 കോടിരൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരണം പൂർത്തീകരിച്ച പല്ലാരിമംഗലം പഞ്ചായത്തിലെ കുടമുണ്ട – വെള്ളാരമറ്റം റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ഈട്ടിപ്പാറ ജംഗ്ഷനിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാർഡ് മെമ്പർമാരായ എ എ രമണൻ, നസിയ ഷെമീർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ വി പി സിന്റോ, എൻ എം രേഖ, ഓവർസീയർ രമ്യ കൃഷ്ണൻ, സിപിഐഎം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ടിപിഎ ലത്തീഫ്, ഷെരീഫ റഷീദ്, കെ എച്ച് മക്കാർ എന്നിവർ പ്രസംഗിച്ചു.
