കോതമംഗലം :: വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിലെ കുടമുണ്ട 88-)0 നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രവേശനോത്സവം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എയ്ഞ്ചൽ മേരി ജോബി,സി ഡി പി ഓ പിങ്കി കെ അഗസ്റ്റിൻ,സൂപ്പർ വൈസർ ഹനീസ നൗഷാദ്,ജെ എച്ച് ഐ ജാൻസി ജോസഫ്,പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ,പ്രീത പി ആർ എന്നിവർ സംസാരിച്ചു.
