കോതമംഗലം: KSRTCയിലെ തൊഴിലാളികൾ സമരത്തിൽ, കോതമംഗലത്ത് ഇന്ന് സർവീസുകൾ മുടങ്ങി; യാത്രക്കാർ ദുരിതത്തിൽ. ശബള വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ KSRTC – യിലെ പ്രതി പക്ഷ സംഘടനകളും മാനേജ്മെൻ്റും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂർ സൂചനാ പണിമുടക്ക് ആരംഭിച്ചത്. കെ.എസ്.ആര്‍.ടി.സി.ജീവനക്കാരുടെ പണിമുടക്ക് കോതമംഗലം ഡിപ്പോയില്‍ പൂര്‍ണ്ണം.സര്‍വ്വീസുകളെല്ലാം മുടങ്ങിയിരിക്കുകയാണ്.ഇന്ന് അര്‍ദ്ധരാത്രിവരെ പണിമുടക്ക് തുടരും.പണിമുടക്കുന്ന യൂണിയനുകള്‍ കോതമംഗലത്ത് പ്രകടനം നടത്തി. തൊഴിലാളികൾ എത്തിച്ചേരാത്തതുമൂലം കോതമംഗലത്ത് ബസുകൾ നിരത്തിലിറക്കാൻ കഴിഞ്ഞില്ല. ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ളവ മുടങ്ങിയതു മൂലം യാത്രാക്ലേശം രൂക്ഷമായി. KSRTC – യെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്ന യാത്രക്കാർക്കാണ് സമരം മൂലം കൂടുതൽ ദുരിതമനുഭവിക്കേണ്ടി വന്നത്.
