കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 47.15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്ന വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 1,12,13 വാർഡുകളിൽ കൂടി കടന്നുപോകുന്ന കോഴിപ്പിള്ളി പാലം- പള്ളിപ്പടി റോഡിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം എസ് ബെന്നി, ദീപാ ഷാജു, കെ എം സയ്യിദ് വാർഡ് മെമ്പർമാരായ ബേസിൽ യോഹന്നാൻ,ഷജീ ബസി, പി പി കുട്ടൻ, മുൻ മെമ്പർമാരായ പി വി മോഹനൻ, പി എ യൂസഫ്, മാത്യു കെ ഐസക്, രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. എ ആർ അനി, പി എസ് സുരേന്ദ്രൻ എന്നിവർ എന്നിവർ പങ്കെടുത്തു.


























































