കോട്ടപ്പടി : ഗ്രാമവാസികളും വന്യജീവികളും തമ്മിലുള്ള സംഘർഷം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടി. ഇന്നലെ രാത്രിയിൽ വടക്കുംഭാഗം കാരവള്ളി മോഹനൻന്റെ വീടിന്റെ മുൻഭാഗത്തുള്ള തൂൺ പൊക്കി ഇളക്കി മാറ്റിവെക്കുകയായിരുന്നു. തൂണിലേക്ക് ഘടിപ്പിച്ചിരുന്ന വീടിന്റെ ഉത്തരത്തിന്റെ മര ഉരുപ്പടികൾ ഇളക്കം തട്ടുകയും മേൽക്കൂരക്ക് ബലക്ഷയം സംഭവിക്കുകയുമായിരുന്നു. കർഷകത്തൊഴിലാളിയായ മോഹനന്റെ വീട് ട്രെസ്സ് വർക്ക് ചെയ്യുകമാത്രമാണുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണ് മേൽക്കൂര വാർക്കാതിരുന്നത് എന്ന് ഇദ്ദേഹം പറയുന്നു. കാട്ടാനയുടെ ആക്രമണത്തിൽ വീടിന്റെ മുൻവശം ഭാഗികമായി തകരുകയും ചെയ്‌തു. വളഞ്ഞു പോയ സ്റ്റീൽ ഷീറ്റുകളും പൈപ്പുകളും മരഉരുപ്പടികളും ഉൾപ്പെടെ ഒരു ലക്ഷം രൂപയുടെ നാശമാണ് കാട്ടാന വരുത്തിയത്.
കാട്ടാന വീട് ആക്രമിച്ച സ്ഥലം യുഡിഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം സന്ദർശിച്ചു. കോട്ടപ്പടി യുഡിഫ് മണ്ഡലം പ്രിസിഡന്റ് കെ കെ സുരേഷ് , മുൻ പഞ്ചായത്ത് പ്രിസിഡന്റ് വേണു എം.കെ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. മേക്കപ്പാല ഡെപ്യൂട്ടി ഫോറെസ്റ്റ് സ്റ്റേഷൻ ഓഫീസർ യു സുരേഷ് കുമാർ സ്ഥലം സന്ദർശിക്കുകയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും വെളിപ്പെടുത്തി.