Connect with us

Hi, what are you looking for?

NEWS

പശുക്കിടാവിനെ കാട്ടാന അടിച്ചു കൊന്നു; നാട്ടുകാർ പരിഭ്രാന്തിയിൽ

കോതമംഗലം : കോട്ടപ്പടി വടക്കുംഭാഗത്ത്‌ കാട്ടാന ശല്യം രൂക്ഷം. ഇന്നലെ രാത്രിയിൽ പശുകിടാവിനെ കാട്ടാന അടിച്ചു കൊന്നു. വാവേലി ആലുങ്കൽ വീട്ടിൽ ജോണിന്റെ ഒരു മാസം മാത്രം പ്രായമുള്ള പശുക്കിടാവിനാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. കാട്ടാന വരുന്നത് കണ്ട തള്ളപശു കയറ് പൊട്ടിച്ചു ഓടിയത് കൊണ്ട് മാത്രമാണ് കറവയുള്ള പശു രക്ഷപെട്ടത്. കിടാവിനെ തുമ്പികൈകൊണ്ട് ചുഴറ്റിയെടുത്തു എറിയുകയായിരുന്നു എന്നുവേണം അനുമാനിക്കാൻ എന്ന് സ്ഥലം സന്ദർശിച്ചവർ വ്യകതമാക്കുന്നു. ആനയുടെ എറിയലിന്റെ ശക്തിയിൽ തെങ്ങിൽ പോയി അടിക്കുകയും തുടർന്ന് ചവിട്ടി കൂട്ടിയ നിലയിലുമായിരുന്നു പശുക്കിടാവ്.


കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ : മാത്യു കുഴൽനാടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം കെ എൽദോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രിസിഡന്റ് ലിജോ ജോണി, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അനൂപ് കാസ്സിം, എ.കെ സജീവൻ, പഞ്ചായത്ത് അംഗങ്ങളായ ഷൈമോൾ ബേബി, ഷാന്റി എൽദോസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ വർഷം ഇതേ രീതിയിൽ വാവേലിയിൽ പോത്തിനെ അടിച്ചു കൊന്നിരുന്നു, ജനങ്ങളുടെ പരിഭ്രാന്തിക്ക് ശാശ്വത പരിഹാരം കാണണം എന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. നാട്ടുകാരുടെ ജീവനോപാധികൾക്ക് സംരക്ഷണം ഒരുക്കുവാൻ സർക്കാർ ഇടപെടണമെന്നും, അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

📲 Join Whatsapp Group..

https://chat.whatsapp.com/Hpm8UlHGB5p3TVNm69ahpN

You May Also Like

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...