Connect with us

Hi, what are you looking for?

CHUTTUVATTOM

സഹായ സാന്ത്വന ചിറകു വിരിച്ച് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി.

കോതമംഗലം : കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെയും കോതമംഗലം ധർമ്മഗിരി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളിയുടെ പുതിയ പാരിഷ് ഹാളിൽ വച്ച് നടന്ന സൗജന്യ കൊവിഡ് ആന്റിജൻ പരിശോധന ക്യാമ്പ് കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ .തോമസ്. ജെ.പറയിടം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.റോബിൻ പടിഞ്ഞാറേക്കുറ്റ്, മദർ സുപ്പീരിയർ സിസ്റ്റർ സെസിൽ എം. എസ്. ജെ , ഡീക്കൻ ജസ്റ്റിൻ ചേറ്റൂർ എന്നിവർ സന്നിഹിതരായിരുന്നു. കോട്ടപ്പടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സിദ്ധിക്ക് സഹായത്തിനുണ്ടായിരുന്നു.

ജനറൽ കോഡിനെറ്റ്ർ ലൈജു ലൂയിസ്,കോഡിനെറ്റ്ർമാരായ ഡെറ്റി സാബു,നീതൂ സാന്റി,ജെറിൽ ജോസ്, സജിത്ത് ഹിലാരി എന്നിവർക്കൊപ്പം 22 വോളന്റിയർമാരും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.ക്യാമ്പിൽ 50 സ്രവ സാമ്പിളുകൾ പരിശോധിച്ചു. ക്യാമ്പിലെ പരിശോധനകൾക്ക് കോതമംഗലം ധർമ്മഗിരി ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരായ സിസ്റ്റർ തുഷാര എം. എസ്. ജെ ,സിസ്റ്റർ അഭയ എം. എസ്. ജെ ,സിസ്റ്റർ ഡാനിയ എം. എസ്.ജെ എന്നിവർ നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...