കോതമംഗലം :- കോട്ടപ്പടി പുല്ലുവഴിച്ചാൽ മേഖലയിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം കൃഷിവിളകൾ നശിപ്പിച്ചു. പ്രദേശവാസികളായ സോമൻ, പാപ്പച്ചൻ, കുര്യാക്കോസ്, അബ്രഹാം എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. ഇവരുടെ പറമ്പുകളുടെ കയ്യാലയും മറ്റും തകർത്താണ് കാട്ടാനകൾ കൃഷിയിടത്തിലേക്ക് പ്രവേശിച്ചത്. എല്ലാവരുടെയും വാഴകളാണ് പ്രധാനമായും ആനകൾ നശിപ്പിച്ചത്. കോട്ടപ്പടി പഞ്ചായത്തിലെ വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്.
