Connect with us

Hi, what are you looking for?

NEWS

പീച്ചിയിൽ നിന്നും കൊണ്ടുവന്ന മൂന്നാമത്തെ പുലിക്കൂടും പ്ലാമുടിയിൽ സ്ഥാപിച്ചു; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്, പ്രതീക്ഷയോടെ നാട്ടുകാർ.

  • ഷാമോൻ കോട്ടപ്പടി

കോട്ടപ്പടി : പ്ലാമുടിയിൽ മൂന്നാമത്തെ പുലി കൂടും ഇന്നലെ ശനിയാഴ്ച്ച രാത്രി വനം വകുപ്പ് സ്ഥാപിച്ചു. തൃശൂർ പീച്ചിയിൽ നിന്നും കൊണ്ടുവന്ന കൂട് സ്ഥാപിക്കുകയും, പുലിയെ ആകർഷിക്കുന്നതിനായി ഇരയെ ഇടുകയും ചെയ്‌തിട്ടുണ്ട്‌. അരമാസത്തിനുള്ളിൽ പ്ലാമൂടിയിൽ അഞ്ച് തവണ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. തുടർന്ന് വനം വകുപ്പ് പുലിയെ പിടികൂടുന്നതിനായി ആദ്യത്തെ കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച പുലി ആക്രമണത്തിൽ പ്ലാമുടി ചെറ്റൂർ മാത്യുവിന്റെ ഭാര്യ റോസിലിക്ക് പരിക്കേറ്റിരുന്നു.

ജനവാസ മേഖലയിൽ താമസിക്കുന്ന വീട്ടമ്മയെ കൃഷിയിടത്തിൽ വെച്ച് പുലി ആക്രമിച്ചു പരിക്കേപ്പിച്ചതിനെത്തുടർന്ന്, നാട്ടുകാർക്കിടയിൽ വൻ പ്രതിക്ഷേധം ഉണ്ടാകുകയും വനം വകുപ്പ് പുലിയെ പിടികൂടുവാനായി അന്ന് ചൊവ്വാഴ്ച്ച വൈകിട്ടോടുകൂടി തന്നെ രണ്ടാമത്തെ കൂടും പ്ലാമൂടിയിൽ സ്ഥാപിക്കുകയായിരുന്നു. രണ്ട് കൂട്ടിലും ഇരയെ ഇട്ട് അക്രമകാരിയായ പുലിയെ പിടികൂടുന്നതിനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിച്ചെങ്കിലും വിഫലമാകുകയായിരുന്നു. തുടർന്ന് പ്ലാമൂടിയിലെ ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ് മൂന്നാമത്തെ കൂട് സ്ഥാപിക്കുവാൻ വനം വകുപ്പ് തയ്യാറായത്.

കഴിഞ്ഞ ദിവസം പലയിടത്തായി വൈഫൈ ക്യാമറകൾ, സെൻസർ സംവിധാനമുള്ള ക്യാമറ തുടങ്ങിയ നിരീക്ഷണ സംവിധാനങ്ങളും വനം വകുപ്പ് സ്ഥാപിച്ചു. രാത്രികാലങ്ങളിൽ പ്ലാമുടി, കല്ലുളി, കണ്ണക്കട, കഴുതപ്പാറ, കൂവക്കണ്ടം, കുർബാനപ്പാറ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വനം വകുപ്പ് ക്യത്യമായ രീതിയിൽ നിരീക്ഷണം നടത്തുകയും, കൂടാതെ പുലിക്കായുള്ള തിരച്ചിലും തുടരുകയാണ്. വരും ദിവസങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്താനും വനംവകുപ്പിന് ആലോചനയുണ്ട്. മൂന്ന് കൂടുകളും ശാസ്ത്രീയമായ നിരീക്ഷണവും കൂടിയാകുമ്പോൾ വരും ദിവസങ്ങളിൽ പുലിയെ പിടികൂട്ടുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...