Connect with us

Hi, what are you looking for?

NEWS

മഴ കനത്തു; തോടായി കോട്ടപ്പടി റോഡ്; സൂത്രം കൊണ്ട് ഓടയൊരുക്കാൻ അധികാരികളും.

കോട്ടപ്പടി : കോട്ടപ്പടിയിലെപ്രധാന റോഡിലെ വെള്ളക്കെട്ട് ദുരിതം വിതക്കുന്നു. കോട്ടപ്പടി പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോട്ടപ്പടി – ചെറങ്ങനാൽ റോഡിൽ ഗോവെര്മെന്റ് ആശുപത്രി പടി മുതൽ കോളേജ് പടി വരെയുള്ള റോഡിൽ ആണ് വെള്ളക്കെട്ട് ദുരിതം വിതയ്ക്കുന്നത്. വാഹനങ്ങള്‍ വെള്ളകെട്ടിലൂടെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. ഇരുചക്ര യാത്രക്കാർ ആണ് കൂടുതലും ദുരിതം അനുഭവിക്കുന്നത്. 200 മീറ്ററോളം ദൂരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ പരിചയ സമ്പന്നരായ വഴി യാത്രക്കാർ മാത്രമാണ് ഇന്ന് മറുകര കടന്നത്. കാല്‍നടയാത്രക്കാര്‍ സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങൾ മറികടന്നാണ് ലക്ഷ്യസ്ഥാനത്തു എത്തിയത്. ആയിരക്കണക്കിന് വിദ്യാർത്ഥികളും, സർക്കാർ ആശുപത്രിയിൽ വന്നവർക്കും, വില്ലജ്, പഞ്ചായത്ത്, കൃഷി ഓഫീസിൽ വരുന്നവർ എല്ലാം ആശ്രയിക്കുന്ന റോഡ് ആണ് ഇന്ന് മണിക്കൂറുകളോളം വെള്ളക്കെട്ടിൽ മുങ്ങിക്കിടന്നത്.

അശാസ്ത്രീയമായ റോഡ് നവീകരണമാണ് പ്രശ്നമായതെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തുന്നു. കുഴി പോലെ താഴ്ന്ന് കിടക്കുന്ന ഈ പ്രദേശത്ത് മുൻപും ഇതുപോലെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെള്ളക്കെട്ടുള്ള ഭാഗത്ത് റോഡ് ലെവൽ ചെയ്യാതെ കട്ട വിരിച്ചത് അന്ന് തന്നെ നാട്ടുകാർ ആക്ഷേപം ഉന്നയിച്ചിരുന്നു. റോഡ് ലെവൽ ചെയ്യാതെ നടത്തിയ അശാസ്ത്രീയ റോഡ് നവീകരണ പ്രവർത്തങ്ങളും കാന പണിയാത്തതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണങ്ങൾ. വെള്ളക്കെട്ട് രൂപപ്പെട്ട ഭാഗത്തെ റോഡ് ഉയർത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...