കോതമംഗലം : കോട്ടപ്പടി വടക്കുംഭാഗത്ത് കൃഷിയിടത്തിൽ ഇറങ്ങിയ ആന മഞ്ഞളും, കച്ചോലവും നശിപ്പിച്ചു; ഇന്നലെ രാത്രിയായിരുന്നു സംഭവം. കർഷകനായ കല്ലൂപ്പാറ, എൽദോസ് വർഗീസ് പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വന്നിരുന്ന ഒരേക്കറോളം സ്ഥലത്തെ കൃഷിയാണ് ആനനശിപ്പിച്ചത്. ഏകദേശം 30 കണ്ടം മഞ്ഞളും, കച്ചോലവും ആന ചവിട്ടിമെതിച്ച് പൂർണായും നശിപ്പിച്ചു. 15,000 ത്തോളം രൂപയുടെ നഷ്ടം കർഷകനുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കോട്ടപ്പടി പഞ്ചായത്തിലെ വനമേഖലയോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങുന്നതും കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.
