Connect with us

Hi, what are you looking for?

CHUTTUVATTOM

നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാംപ് തുടങ്ങി.

കോട്ടപ്പടി: മാർ ഏലിയാസ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാംപ് തുടങ്ങി. വൈവിധ്യമാർന്ന ക്ലാസ്സുകൾ, ഭരണഘടനാ വാരാചരണവുമായി ബന്ധപ്പെട്ട കാമ്പയിൻ, തനത് പ്രവർത്തനങ്ങൾ എന്നിവ ക്യാംപിന്റെ ഭാഗമായി സംഘടിപ്പിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി ക്യാംപ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിജി പി ഐസക് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ മുഖ്യ സന്ദേശം നൽകി.

സ്കൂൾ മാനേജർ കെ കെ സുരേഷ്, പ്രിൻസിപ്പൽ ജീന കെ കുര്യാക്കോസ്, പിറ്റിഎ വൈസ് പ്രസിഡന്റ് എൽദോസ് കാരിപ്ര, പ്രോഗ്രാം ഓഫീസർ ഷിജി റ്റി എം, അസി. പ്രോഗ്രാം ഓഫീസർ ധന്യ രാധാകൃഷ്ണൻ , വോളന്റിയർ ലീഡർമാരായ അലൻ ബേബി , ട്രീസ സാബു എന്നിവർ പ്രസംഗിച്ചു. ക്യാംപ് ജനുവരി 1 ശനി സമാപിക്കും.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...